Saturday, March 14, 2026 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 11.51 AM

കള്ളപ്പരാതിയില്‍ കേസെടുത്തെന്ന് കുറിപ്പ് ; വക്കം പഞ്ചായത്ത് മെമ്പര്‍ മാതാവിനൊപ്പം ജീവനൊടുക്കി

uploads/news/2025/07/790985/vakkaom-member.jpg

തിരുവനന്തപുരം: കള്ളപ്പരാതിയില്‍ കേസെടുത്തെന്ന് കുറിപ്പിട്ട് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കി. വക്കം പഞ്ചായത്ത് മെമ്പറായ
അരുണ്‍ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ മുകളിലത്തെ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. പട്ടികജാതി പീഡന നിരോധന നിയമം ആരോപിച്ച് അരുണിനെതിരേ കേശസടുത്തിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയതായിട്ടാണ് വിവരം. മരണത്തിന് മുമ്പായി പഞ്ചായത്ത് മെമ്പര്‍ക്കും വൈസ് പ്രസിഡന്റിനും വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വക്കം പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പറാണ് അരുണ്‍. ഉത്തരവാദികള്‍ നല്‍കിയ ജാതി കേസ് താന്‍ ചെയ്തിട്ടില്ലെന്നും റോബറി കേസും താന്‍ ചെയ്തിട്ടില്ല എന്നും പുതിയൊരു ജോലിക്കായി പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കുന്നില്ല എന്നും അരുണ്‍ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

മരണത്തിന് ഉത്തരവാദികളുടെ പേര് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ ഭാര്യയും അമ്മയും മകനും ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മാനസിക വിഷമം വല്ലാതെ ഉലക്കുന്നതിനാല്‍ ഞാന്‍ ജീവന്‍ അവസാനിപ്പിക്കുന്നു' എന്ന് കുറിപ്പില്‍ പറയുന്നു. വിനോദ്, സന്തോഷ് എന്നിവരാണ് കഴിഞ്ഞവര്‍ഷം കേസ് കൊടുത്തത്. മണിലാല്‍ മോഷണക്കുറ്റം ആരോപിച്ചാണ് കേസ് കൊടുത്തത്. അരുണിനെതിരെ കേസ് കൊടുത്തവര്‍ ബിജെപി പ്രവര്‍ത്തകരാണ്.

Ads by Google
Ads by Google
TRENDING NOW