-->
ലണ്ടൻ : ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടം. ബാസ്ബോൾ ശൈലിയിൽ തകർത്തടിച്ചു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടമായി.മുഹമ്മദ് സിറാജാണ് രണ്ട് വിക്കറ്റുകളും നേടിയത്.
ഓപ്പണർമാരായ ബെൻ ഡക്കറ്റ് (12 പന്തിൽ 12), സാക് ക്രൗളി (49 പന്തിൽ 22), ഒലി പോപ്പ് (17 പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇംഗ്ലണ്ട് സ്കോർ 22ൽ നിൽക്കെ ബെൻ ഡക്കറ്റിനെ മിഡ് ഓണിൽ ജസ്പ്രീത് മ്രയുടെ കൈകളിലെത്തിച്ച സിറാജ്, 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഒലി പോപ്പിനെയും പുറത്താക്കി. 12 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ്, ഒരു ഫോർ സഹിതം 12 റൺസെടുത്താണ് പുറത്തായത്. 17 പന്തുകൾ നേരിട്ടാണ് ഒലി പോപ്പ് 4 റൺസുമായി മടങ്ങിയത്. അംപയർ ആദ്യം വിക്കറ്റ് അനുവദിച്ചില്ലെങ്കിലും, സിറാജിന്റെ നിർബന്ധത്തിൽ ശുഭ്മൻ ഗിൽ ഡിആർഎസ് ആവശ്യപ്പെട്ടതോടെയാണ് ഒലി പോപ്പിന്റെ വിക്കറ്റ് ലഭിച്ചത്.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയും (100) റിഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നുവിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 112.3 ഓവറിൽ 387 റൺസാണ് നേടിയിരുന്നത്. ജസ്പ്രീത് ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്.