Friday, March 13, 2026 Last Updated 42 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 13 Jul 2025 01.40 PM

അപമാനം നേരിടാത്തവര്‍ക്ക് അത് മനസിലാകില്ല'; പട്ടിക ജാതി വിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു എന്ന് ഹൈക്കോടതി

high court

കൊച്ചി: ഭരണ ഘടനയിലും നിയമങ്ങളിലും വ്യവസ്ഥകള്‍ ഉണ്ടായിട്ടും രാജ്യത്ത് ജാതിയുടെ പേരിലുള്ള വിവേചനങ്ങളും ബഹിഷ്‌കരണങ്ങളും ഇന്നും തുടരുന്നെന്ന് കേരള ഹൈക്കോടതി. അസിസ്റ്റന്റ് പ്രൊഫസറെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യവുമായി കോട്ടയം കീഴൂരിലെ ഡിബി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സി കെ കുസുമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

എസ്സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം പോലുള്ള നിയമങ്ങളും, ഭരണഘടനയിലെ വ്യവസ്ഥകളും നിലനില്‍മ്പോഴും രാജ്യത്ത് പട്ടികജാതി സമൂഹങ്ങള്‍ വിവേചനവും ബഹിഷ്‌കരണവും നേരിടുന്നത് തടയാന്‍ കഴിയുന്നില്ല എന്നായിരുന്നു ജ. വി ജി അരുണിന്റെ പരാമര്‍ശം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വ്യവസ്ഥയില്‍ വേരൂന്നിയ അപരിഷ്‌കൃത നിലപാടുകള്‍ ഇന്നും തുടരുന്നു. മാറ്റി നിര്‍ത്തല്‍ തൊട്ടുകൂടായ്മ, അക്രമം തുടങ്ങിയ അവഹേളനങ്ങള്‍ ഇന്ത്യയിലെ പട്ടികജാതിക്കാര്‍ കാലങ്ങളായി നേരിട്ടിട്ടുണ്ട്. വിഭവങ്ങള്‍, ഭൂമി, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവ സ്വന്തമാക്കാനുള്ള അവസരം പരിമിതപ്പെടുത്തിയിരുന്നു. ഈ വിവേചനങ്ങളില്‍ പലതും ഇന്നും തുടരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW