Friday, March 13, 2026 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jul 2025 03.58 PM

‘‘ഞാനും പറയണോ മോനേ നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ടെന്ന്;മൈക്ക് തട്ടിയില്ല, തഴുകിയതേ ഉള്ളൂ...’’മോഹന്‍ലാലിന്റെ പ്രതികരണം ഓര്‍മ്മിപ്പിച്ച് സുരേഷ്ഗോപി

uploads/news/2025/07/790700/Untitled-6.jpg
Suresh Gopi mass comment on media (Image Source: Instagram)

സോഷ്യല്‍ മീഡിയ തരംഗമായതിനു ശേഷം വളരെ പെട്ടെന്നാണ് ഒരു കാര്യം വലിയൊരു ജനാവലിയിലേക്ക് എത്തുന്നത്. ആരെങ്കിലും റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ രണ്ടോ മൂന്നോ പേര്‍ ഷെയര്‍ ചെയ്താല്‍ തന്നെ വൈറലാകാനുള്ള ആദ്യ പടി കടക്കും. അതും പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ വീഡിയോയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെ വൈറലായി മാറിയ ഒരുപാട് വീഡിയോകളുണ്ട്.
അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായിരുന്നു മലയാളികളു​ടെ സ്വന്തം മോഹന്‍ലാലിന്റെ കണ്ണിലേക്ക് ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കൊണ്ടത്. ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കൊണ്ടപ്പോള്‍, മോഹന്‍ലാല്‍ ദേഷ്യപ്പെട്ടില്ല എന്നു മാത്രമല്ല പതിവു ശൈലിയില്‍ ‘എന്താ മോനേ ഇത്’ എന്ന് ചോദിക്കുകയും ചെയ്തു. ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് തമാശരൂപത്തില്‍ പറഞ്ഞാണ് ലാല്‍ കാറിലേക്ക് കയറിയത്.
ഇപ്പോഴിതാ ആ സംഭവത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത് ഓര്‍മ്മിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപി. തിരുവനന്തപുരത്ത് സ്വച്ഛത പഖ്വാദ ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. പരിപാടി കഴിഞ്ഞ് മാധ്യമങ്ങളെ കാണുകയായിരുന്ന മന്ത്രിയുടെ മുഖത്ത് ഒരു മാധ്യമപ്രവർത്തകനെ മൈക്ക് തട്ടി. പിന്നാലെ സുരേഷ്ഗോപി തമാശയായി പ്രതികരിച്ചു. ‘‘ഞാനും പറയണോ മോനേ നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ടെന്ന്. അതിനു വേണ്ടിയാണോ...’’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘തഴുകിയതേയുള്ളൂ തട്ടിയില്ല’ എന്നും ഒരു ചിരിയോടെ സുരേഷ് ഗോപി പറഞ്ഞു.

In Short: After a journalist's mic accidentally touched his face during a Trivandrum event, Union Minister Suresh Gopi responded humorously, referencing Mohanlal's iconic reaction to a similar past incident.

Ads by Google
Ads by Google
LATEST NEWS
TRENDING NOW