-->
നടനും പൊതുപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ എന്ന ലേബലിലാണ് അഹാന കൃഷ്ണയെന്ന താരത്തെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ആദ്യസിനിമയിലൂടെ താനൊരു മികച്ച അഭിനേത്രിയാണെന്ന് അഹാന തെളിയിച്ചു. പിന്നീടിങ്ങോട്ട് വളരെ സെലക്ടീവായി മാത്രം കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് മലയാള സിനിമയില്‍ തന്റേതായ ഒരു ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ അഹാനയ്ക്ക് കഴിഞ്ഞു. മ്യൂസിക് ആല്‍ബം സംവിധാനം ചെയ്ത് സംവിധായികയെന്ന നിലയിലും കൈയടി നേടിയിട്ടുണ്ട് അഹാന.
സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. യാത്രാ വിശേഷങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലെ വ്ലോഗുകളിലൂടെ പങ്കിട്ടും, ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും അപ്ഡേറ്റഡായി പങ്കുവച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നുണ്ട് താരം. അഹാന പങ്കിടുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് വിമര്‍ശന കമന്റുകള്‍ വരാറുണ്ടെങ്കിലും അതിനൊക്കെ ചുട്ട മറുപടി നല്‍കിയും അതിലും മികച്ച ചിത്രങ്ങള്‍ പങ്കിട്ടും അഹാന തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ കോഫി ബ്രൗണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. കോഫി ബ്രൗണ്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് താരം. ‘‘അവൾ സ്വന്തം നിമിഷത്തിന്റേതല്ലാതെ മറ്റൊന്നിനും അവകാശപ്പെട്ടതല്ല...നീണ്ട മുടി ഉദ്ദേശ്യത്തോടെ ഒഴുകുന്നു - കെട്ടഴിച്ചിട്ടില്ല, ഒരിക്കലും അഴിക്കില്ല...വെളിച്ചവുമായുള്ള ശാന്തമായ സംഭാഷണത്തിൽ ആഭരണങ്ങൾ തിളങ്ങുന്നു, നിശബ്ദമായ ഉറപ്പോടെ ലോഹം കണ്ടെത്തുന്ന മൃദുത്വം.
രചിച്ചത്. മെരുക്കപ്പെടാത്തത്....’’ എന്ന കവിത പങ്കിട്ടാണ് അഹാന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. തിന്‍ സ്ട്രാപ്പ് സാറ്റിന്‍ കോ- ഓര്‍ഡ് സെറ്റിനൊപ്പം ആക്സസറീസായി ഗോള്‍ഡന്‍ ഹൂപ്പ് ഇയര്‍റിംഗ്സും ഓക്സ്ഡൈസ്ഡ് സ്റ്റൈലിഷ് ബാംഗിള്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. മോഡേണ്‍ സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.