Saturday, March 14, 2026 Last Updated 31 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 03.37 PM

​ഫ്ലോറല്‍ സാരിയില്‍ അതിസുന്ദരിയായി അഹാന; മിനിമല്‍ മേക്കപ്പില്‍ എലഗന്റ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ തരംഗം

uploads/news/2025/03/769396/Untitled-7.jpg
Ahana Krishnakumar (Image Source: Instagram)

അഭിനേതാവും പൊതുപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാന കൃഷ്ണകുമാര്‍ അഭിനയരംഗത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. ചുരുങ്ങിയ കാലം കൊണ്ടും കാമ്പുള്ള കഥാപാത്രങ്ങള്‍ കൊണ്ടും മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം കൂടിയാണ് അഹാന.
നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. വ്ലോഗിലും പോസ്റ്റുകളിലുമൊക്കെയായി യാത്രകളും ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കിടാറുണ്ട് അഹാന. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ​പ്പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ ഫ്ലോറല്‍ സാരിയില്‍ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട് അഹാന. നിറയെ പൂക്കളുള്ള സാരിയ്ക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസും മിനിമല്‍ മേക്കപ്പുമായി അഹാനയുടെ അഴക് കൂട്ടുന്നത്. ‘‘നീ ഒരു പൂവായിരുന്നെങ്കിൽ, നീ നിന്നെ എന്ത് വിളിക്കും? ഞാൻ ആദ്യം പോകാം - ലില്ലി...എനിക്ക് ഈ സാരി ഒരുപാട് ഇഷ്ടമാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അഹാന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ ചിത്രങ്ങള്‍ക്ക് ക്യൂട്ട് കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW