-->
മോട്ടറോള തങ്ങളുടെ ജി സീരീസിലെ പുതിയ ഫോൺ മോട്ടോ ജി96 5ജി (moto g96 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് നൽകിയാണ് മോട്ടോ ജി96 എത്തിയിരിക്കുന്നത്. കൂടാതെ ഈ ഫോണിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ pOLED 3D കർവ്ഡ് സ്‌ക്രീനാണ് മോട്ടറോള നൽകിയിരിക്കുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് മോട്ടോ ജി96 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
68W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, സോണി ലിറ്റിയ LYT-700C സെൻസറുള്ള മെയിൻ റിയർ ക്യാമറ, ക്വാഡ് പിക്‌സൽ ടെക്നോളജിയുള്ള 32MP ഫ്രണ്ട് ക്യാമറ, IP68 റേറ്റിങ്, ഫ്രണ്ടിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, എന്നിങ്ങനെയുള്ള ഫീച്ചറുകൾ സഹിതമാണ് മോട്ടോ ജി96 അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് മോട്ടോ ജി96 5ജിയുടെ പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP68 റേറ്റിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.