-->
ഹിസാർ :മുടി വെട്ടാൻ ആവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ജഗ്ബീർ സിങ് എന്നയാളെയാണ് 15 വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഹാൻസി പോലീസ് സൂപ്രണ്ട് അമിത് യശ്വർധൻ പറഞ്ഞു.
ഹരിയാനയിലെ ഹിസാർ ജില്ലയിലെ നർനുണ്ട് പ്രദേശത്തെ ബസ് ബാദ്ഷാപൂരിൽ ചൊവ്വാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
കർത്താർ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ ജഗ്ബീർ സിംഗ് പാനുവിനെയാണ് സ്വന്തം സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേർ കുത്തിക്കൊലപ്പെടുത്തിയത്. ജഗ്ബീർ ക്യാമ്പസിൽ നിൽക്കുമ്പോൾ ആക്രമണം നടന്നത്.
അതേസമയം വിദ്യാർത്ഥികളുമായുള്ള പഴയ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.രണ്ട് വിദ്യാർത്ഥികൾ സ്കൂളിൽ കയറി കത്തി ഉപയോഗിച്ച് ജഗ്ബീറിനെ ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചുവെങ്കിലും സാധ്യമായില്ലെന്ന് സ്കൂൾ ജീവനക്കാർ പോലീസിനോട് പറഞ്ഞു .