Tuesday, March 17, 2026 Last Updated 21 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 04.09 PM

'മര്‍ദ്ദനം നടന്നതിന് തെളിവില്ല' ; ഉണ്ണി മുകുന്ദന്‍ മാനേജരുടെ കണ്ണട എറിഞ്ഞുപൊട്ടിച്ചെന്ന് കുറ്റപത്രം

case, former

കൊച്ചി: മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെ നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് പോലീസിന്റെ കുറ്റപത്രം. മര്‍ദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തല്‍. ഇന്‍ഫോപാര്‍ക്ക് പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചിട്ടില്ലെന്ന കുറ്റപത്രം പോലീസ് സമര്‍പ്പിക്കുന്നത്.

താന്‍ വിപിന്‍ കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.

ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ പ്രകോപിതനായെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.

Ads by Google
Ads by Google
TRENDING NOW