Sunday, March 15, 2026 Last Updated 29 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 01.55 PM

200MP ക്യാമറ സഹിതം സാംസങ് ഗാലക്സി Z ഫോൾഡ് 7

samsung-galaxy-

ന്യൂയോർക്കിലെ ബ്രൂക്ലിനിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായി ഗാലക്‌സി ഇസഡ് ഫോൾഡ് 7 (Samsung Galaxy Z Fold 7) ലോഞ്ച് ചെയ്തു. 200MP ക്യാമറ അ‌ടക്കം മികച്ച ഫീച്ചറുകളുമായാണ് ഗാലക്സി z ഫോൾഡ് 7 എത്തിയിരിക്കുന്നത്.

8-ഇഞ്ച് (2184 x 1968 പിക്സലുകൾ) QXGA+ 20.9:18 ഡൈനാമിക് AMOLED 2X മെയിൻ സ്ക്രീൻ, 368ppi, 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+, 2600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 ൽ നൽകിയിരിക്കുന്നു. 4.47 GHz ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് കരുത്തിലാണ് ഫോൺ എത്തുന്നത്. അഡ്രിനോ 830 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഈ ഫോൾഡബിൾ ഫോണിന് കരുത്ത് പകരുന്നു.

ട്രിപ്പിൾ റിയർ ക്യാമറ ആണ് ഗാലക്സി z ഫോൾഡ് 7ൽ. 200MP (f/1.7, 0.6μm, OIS, ഡ്യുവൽ പിക്സൽ AF) മെയിൻ ക്യാമറയും 12MP 120˚ അൾട്രാ-വൈഡ് (f/2.2, 1.4 μm) ക്യാമറയും 10MP ടെലിഫോട്ടോ (f/2.4 1.0 μm, OIS, PDAF, 3x ഒപ്റ്റിക്കൽ സൂം), 30X സ്പേസ് സൂം ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4/5GHz), ബ്ലൂടൂത്ത് 5.4, GLONASS ഉള്ള GPS, USB ടൈപ്പ്-C, NFC, IP48 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നി ഫീച്ചറുകളും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW