Friday, March 13, 2026 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 01.53 PM

50,000 രൂപയ്ക്ക് ഗംഭീര ഫീച്ചറുകളുമയി സെലിയോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍

-electric-scooter

സെലിയോ ഇ മൊബിലിറ്റി തങ്ങളുടെ ഈവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. സിറ്റി യാത്രാ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത മൂന്ന് വേരിയന്റുകളിലാണ് ഈ ഫെയ്സ്ലിഫ്റ്റ് മോഡല്‍ വരുന്നത്. ഇതില്‍ ഒരു ലിഥിയം അയണ്‍ ബാറ്ററി മോഡല്‍ രണ്ട് ജെല്‍ ബാറ്ററി വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലിഥിയം അയണ്‍ ഓപ്ഷനുകളില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന 60V/30AH മോഡലും, 69,000 രൂപ വിലയുള്ള 120 കിലോമീറ്റര്‍ റേഞ്ചുള്ള 74V/32AH മോഡലുമാണ് ഉള്‍പ്പെടുന്നത്. ജെല്‍ ബാറ്ററി വേരിയന്റുകളില്‍ 50,000 രൂപ വിലയുള്ള 80 കിലോമീറ്റര്‍ റേഞ്ചുള്ള 60V/32AH വേരിയന്റും, 54,000 രൂപ വിലയുള്ള 100 കിലോമീറ്റര്‍ റേഞ്ചുള്ള 72V/42AH പതിപ്പുമാണ് വാഗ്ദാനം ചെയ്യുന്നത്.


പുതിയ ഈവ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായതിനാല്‍ തന്നെ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത മാത്രമാണ് കൈവരിക്കാന്‍ കഴിയുക. 150 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ സ്‌കൂട്ടറില്‍ 1.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന 60/72V BLDC മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സീലിയോ അവകാശപ്പെടുന്നു. വെറും 85 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് 150 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും. ചാര്‍ജിംഗിന്റെ കാര്യത്തിലേക്ക് വന്നാല്‍ ബാറ്ററി ടൈപ്പ് അനുസരിച്ച് ചാര്‍ജിംഗ് സമയം വ്യത്യാസപ്പെടും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലിഥിയം അയണ്‍ മോഡലുകള്‍ പൂര്‍ണ ചാര്‍ജില്‍ എത്താന്‍ 4 മണിക്കൂര്‍ ആവശ്യമാണ്. ജെല്‍ വകഭേദങ്ങള്‍ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെ സമയം വേണ്ടിവരുമെന്നും സീലിയോ പറയുന്നു. സ്‌കൂട്ടറില്‍ രണ്ട് വീലുകളിലും ഡ്രം ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. 12 ഇഞ്ച് വീലുകളുമായി വരുന്ന സീലിയോ ഈവ ഫെയ്സ്ലിഫ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറില്‍ 90/90-12 സെക്ഷന്‍ ടയറുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനായി ഇവിയില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സജ്ജീകരിച്ചിരിക്കുന്നു.

ഡിജിറ്റല്‍ ഡിസ്പ്ലേ, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, കീലെസ് ഡ്രൈവ്, ആന്റി-തെഫ്റ്റ് അലാറം, പാര്‍ക്കിംഗ് ഗിയര്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, പാസഞ്ചര്‍ ഫുട്റെസ്റ്റ് തുടങ്ങിയ നിരവധി സവിശേഷതകളുമായാണ് ഈവയുടെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ വിണിയിലെത്തുന്നത്. ബ്ലാക്ക്, വൈറ്റ്, ബ്ലു, ഗ്രേ എന്നീ മുന്‍ കളര്‍ ഓപ്ഷനുകള്‍ സ്‌കൂട്ടര്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. വാഹനത്തിന് രണ്ട് വര്‍ഷത്തെ വാറണ്ടിയും ഇവിയിലെ ബാറ്ററി പായ്ക്കിന് ഒരു വര്‍ഷത്തെ വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW