Friday, March 13, 2026 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 09.35 AM

ഇന്നലെ ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസം ; ഭൂമിയുടെ ഭ്രമണത്തില്‍ നേരിയ വ്യതിയാനം ; രണ്ടു ദിവസങ്ങള്‍ കൂടി സെക്കന്റുകള്‍ കുറയും

uploads/news/2025/07/790307/earth.jpg

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ചെറിയ ദിവസങ്ങളിലെന്നായിരുന്നു ഇന്നലെ. ഭൂമിയുടെ ഭ്രമണത്തിലെ നേരിയ വ്യതിയാനമാണ് 24 മണിക്കൂര്‍ നീണ്ട ഒരു ദിവസത്തില്‍നിന്നു നേരിയ സമയം കുറച്ചത്. ഭൂമിയുടെ ഭ്രമണം മുമ്പെങ്ങുമില്ലാത്ത വിധം വേഗത്തിലാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈമാസം 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങളുടെ ദൈര്‍ഘ്യവും സാധാരണ ദിവസത്തേക്കാള്‍ 1.3 മുതല്‍ 1.51 മില്ലിസെക്കന്‍ഡ് വരെ കുറവായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഭൂമിയുടെ ഭ്രമണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേഗത്തിലായിട്ടുണ്ട്.

2020 ലും 2022 ലും ആറ്റോമിക് ക്‌ലോക്കുകളില്‍ ഈ പ്രതിഭാസം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. ദിവസത്തിന്റെ ദൈര്‍ഘ്യം കുറയാനുള്ള യഥാര്‍ഥ കാരണം ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍, ഹിമാനികളുടെ ഉരുകല്‍, ഭൂമിയുടെ കാമ്പിലെ ചലനം, ദുര്‍ബലമാകുന്ന കാന്തികക്ഷേത്രം എന്നിവ ഉള്‍പ്പെടെ ഭൂമിയെ വേഗത്തില്‍ കറങ്ങാന്‍ കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഒരു പൂര്‍ണ ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് സാധാരണയായി 24 മണിക്കൂര്‍ അല്ലെങ്കില്‍ 86,400 സെക്കന്‍ഡ് എടുക്കും, ഇതിനെ സൗരദിനം എന്ന് വിളിക്കുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വേഗമേറിയ ദിവസം ഒരു വര്‍ഷം മുമ്പ് 2024 ജൂലൈ 5 ആയിരുന്നു, അന്ന് ഒരു ദിവസത്തില്‍നിന്നു കുറഞ്ഞത് 1.66 മില്ലിസെക്കന്‍ഡ്.

ഇന്നലെ ദിവസ ദൈര്‍ഘ്യം കുറഞ്ഞത് നിസാരമായി തോന്നിയേക്കാം?. എന്നാല്‍, സമയ മാറ്റം ഉപഗ്രഹ സംവിധാനങ്ങളെയും ജി.പി.എസ്. കൃത്യതയെയും നമ്മള്‍ സമയം അളക്കുന്ന രീതിയെയും ബാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഭൂമിയുടെ ഭ്രമണത്തില്‍ ചെറിയ അളവില്‍ മാറ്റമുണ്ടാകുന്നതില്‍ പുതുമയില്ല. ഏതാനും മില്ലിസെക്കന്‍ഡുകള്‍ വേഗത്തിലോ മന്ദഗതിയിലോ ആകാമത്. 1970 കളിലാണു ദിവസ ദൈര്‍ഘ്യം രേഖപ്പെടുത്താന്‍ തുടങ്ങിയത്. അതിനുശേഷം ഏറ്റവും ദൈര്‍ഘ്യം കുറവുള്ള ദിനമായിരുന്നു ഇന്നലെ. കൃത്യമായ കണക്കുകള്‍ ശാസ്ത്രജ്ഞര്‍ ഇന്നു പുറത്തുവിടും. അടിസ്ഥാനപരമായി, ഭൂമിയെപ്പോലുള്ള ഏതൊരു ചലിക്കുന്ന വസ്തുവിന്റെയും ഭ്രമണ നിരക്ക് അതിന്റെ പിണ്ഡ വിതരണത്തെ ആശ്രയിച്ചിരിക്കുന്നു. പെട്ടെന്നുള്ള മാറ്റത്തിന് മറ്റൊരു കാരണം കാമ്പിലെ മാറുന്ന ദ്രാവക പാളികളായിരിക്കാം. ഭൂമി പൂര്‍ണമായും ഖരമല്ല. അതിന്റെ കാമ്പ് ചൂടുള്ള, കറങ്ങുന്ന ദ്രാവക ലോഹത്താല്‍ നിര്‍മിതമാണ്. ആ ദ്രാവക ലോഹം നീങ്ങുമ്പോള്‍, ഗ്രഹത്തിന്റെ ആകൃതിയും സന്തുലനവും മാറാം.

ചന്ദ്രന്റെ ഭ്രമണം, കാമ്പിലെ പ്രവര്‍ത്തനം, സമുദ്ര പ്രവാഹം, കാറ്റിന്റെ മാതൃകകള്‍ എന്നിവയെല്ലാം ഒന്നിച്ചു പരിഗണിച്ച് ശാസ്ത്രജ്ഞര്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2021 ജൂലൈ 9 ന് ഒരു ദിവസത്തിനൃ 1.47 മില്ലിസെക്കന്‍ഡ് കുറവുണ്ടായി.
2022 ല്‍, ജൂണ്‍ 30 ന് 24 മണിക്കൂറില്‍നിന്ന് 1.59 മില്ലിസെക്കന്‍ഡ് കുറച്ചു. ഭൂമി കൂടുതല്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെങ്കില്‍, വിദഗ്ധര്‍ ഒരു സെക്കന്‍ഡ് നീക്കം ചെയ്യേണ്ടി വന്നേക്കാം, അതിനെ നെഗറ്റീവ് ലീപ് സെക്കന്‍ഡ് എന്ന് വിളിക്കുന്നു. അത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW