Saturday, March 14, 2026 Last Updated 44 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jul 2025 08.10 AM

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പുര്‍ണ്ണം ; കെഎസ്ആര്‍ടി/ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല

uploads/news/2025/07/790162/harthal.gif

തിരുവനന്തപുരം: രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണമാണ്. കേരളത്തില്‍ കെ.എസ്. ആര്‍.ടി.സി സ്വകാര്യ ബസുകളൊന്നും ഗതാഗതം നടത്തുന്നില്ല ഓട്ടോ - ടാക്‌സികളും സ്വകാര്യവാഹനങ്ങളുമൊന്നും നിരത്തിലിറങ്ങിയിട്ടില്ല.

ഇന്നലെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്കായിരുന്നു. അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെ ദേശീയ പണിമുടക്കില്‍ അണിചേരുന്നുണ്ട്. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനം, പാല്‍ വിതരണം അടക്കമുള്ള അവശ്യസര്‍വീസുകളെ ദേശീയ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുളള ഗതാഗതത്തെയും മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എല്‍പിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.

സംയുക്തകിസാന്‍ മോര്‍ച്ച, റൂറല്‍ വര്‍ക്കര്‍ യൂണിയന്‍, റെയില്‍വെ, എന്‍എംഡിസി ലിമിറ്റഡ്, സ്റ്റീല്‍ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴില്‍ച്ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

ഗതാഗതം, ഇന്‍ഷുറന്‍സ്, റെയില്‍വേ, തപാല്‍, പ്രതിരോധം, ഖനി, നിര്‍മാണം, ബാങ്കിങ്, വൈദ്യുതി, ഉരുക്ക്, ടെലികോം മേഖലകളിലെ തൊഴിലാളികള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ഓട്ടോടാക്സി ഡ്രൈവര്‍മാര്‍, ബീഡി തൊഴിലാളികള്‍ എന്നിവരും പണിമുടക്കില്‍ അണിചേരും.

Ads by Google
Ads by Google
TRENDING NOW