-->
ജയ്പൂര്‍: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ പുതുതായി നിര്‍മിച്ച സംസ്ഥാനപാത ഉദ്ഘാടനത്തിനായി കാത്തിരിക്കെ ഒലിച്ചുപോയി. ജില്ലയിലെ ഉദയ്പൂര്‍വതിയിലെ ബാഗുലി എന്ന പ്രദേശത്തുകൂടി കടന്നുപോകുന്ന കട്ലി നദിയിലെ ഒഴുക്ക് ശക്തമായി കരയിലേക്ക് കയറിയതോടെയാണ് നദിക്കൊപ്പം റോഡ് പോയത്. ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പും ഉയര്‍ന്നു.
86 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദിയുടെ ശക്തമായ ഒഴുക്ക് പുതുതായി നിര്‍മ്മിച്ച റോഡിലേക്ക് കയറിയൊഴുകുകയും അതിന്റെ വലിയൊരു ഭാഗം അപഹരിക്കുകയും ചെയ്തു. സികര്‍ ജുന്‍ജുനു, ചുരു ജില്ലകളിലൂടെ ഒഴുകുന്ന ഒരു സീസണല്‍ നദിയാണ് കട്ലി. സമീപകാലത്തായി പുഴയില്‍ കൈയേറ്റം വര്‍ധിച്ചുവരികയാണ്. കൈയേറ്റങ്ങളില്‍ നിന്നും അനധികൃത മണല്‍-ചരല്‍ ഖനനത്തിനെതിമര മോചിപ്പിക്കാന്‍ സംസ്ഥാന ഭരണകൂടം ഒരു യജ്ഞം പോലും ആരംഭിച്ചിരുന്നു. അയല്‍പക്കത്തുള്ള ബാഗുലിയിലെയും ജഹാജിലെയും ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ കാഴ്ച കാണാന്‍ ഓടിയെത്തി, വീഡിയോകള്‍ ചെയ്തു. അവ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു.
റോഡിന്റെ തകര്‍ച്ചയില്‍ ഒരു വൈദ്യുത തൂണും വെള്ളത്തിലേക്ക് വീണതായി ഒരു വീഡിയോയില്‍ കാണാം. ജുന്‍ജുനുവിലേക്കും സിക്കറിലേക്കും പോകുന്ന ദേശീയ പാത 52 മായി ബാഗുലിയെയും ജഹാജിനെയും ബന്ധിപ്പിക്കുന്നതിന് ആറുമാസം മുമ്പ് സംസ്ഥാന പാത നിര്‍മ്മിച്ചു. ഉപയോഗിച്ച നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരം സംബന്ധിച്ച് ഞായറാഴ്ചത്തെ സംഭവം ചോദ്യമുയര്‍ത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ സംഘം റോഡ് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യത.