Tuesday, March 10, 2026 Last Updated 26 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 12.10 PM

തിരമാലകളെ തലോടി ബ്ലൂ ബ്രേലെറ്റും ഡെനിം ഷോർട്ട്സും ധരിച്ച് ഹോട്ട് ലുക്കില്‍ ശ്വേത തിവാരി; സന്തൂര്‍ മമ്മി തന്നെയെന്ന് പതിവ് കമന്റുകള്‍

ഹിന്ദി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശ്വേത തിവാരി. ഇപ്പോഴിതാ മൗറീഷ്യസില്‍ ബ്ലൂ ബ്രാലെറ്റും ഡെനിം ഷോര്‍ട്സും ധരിച്ച് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.
Shweta Tiwari, Shweta Tiwari in Mauritius
Shweta Tiwari in Mauritius (Image Source: Instagram)

ഹിന്ദി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശ്വേത തിവാരി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ നടിമാരിൽ ഒരാളായ തിവാരി, കസൗട്ടി സിന്ദഗി കേയിലെ പ്രേരണ ശർമ്മയെ അവതരിപ്പിച്ചതിലൂടെയാണ് ഏറെ പ്രശസ്തിയാര്‍ജ്ജിച്ചത്. പിന്നീട് പല സീരിയലുകളിലൂടെയും സിനിമകളിലൂടെയും താരം തിളങ്ങി. ഡാന്‍സ് ഷോകളിലടക്കം താരം തിളങ്ങിയിട്ടുണ്ട്. ഫോട്ടോഷൂട്ടുകളും യാത്രാവിശേഷങ്ങളും മറ്റുമായി താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
മക്കള്‍ക്കൊപ്പം മൗറീഷ്യസില്‍ അവധിയാഘോഷിക്കുകയാണ് ശ്വേത. മകള്‍ പലക് തിവാരിക്കും മകൻ റേയാൻഷിനുമൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ തിരമാലകളെ തൊട്ടുരുമ്മി നടന്നു വരുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഇടയ്ക്ക് വെള്ളത്തില്‍ കാല് കൊണ്ട് തട്ടിയും തന്റെയുള്ളിലെ ചെറുപ്പത്തെ ആസ്വദിക്കുന്ന താരത്തെ കാണാം. ‘‘മൗറീഷ്യസ്....നീ എന്നെ ഹലോ എന്ന് വിളിച്ചു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്വേത ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബ്ലൂ ബ്രേലെറ്റും ഡെനിം ഷോർട്ട്സും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം. 44-ാം വയസ്സിലും കൗമാരക്കാരിയെപ്പോലെയാണ് ശ്വേത ചിത്രങ്ങളില്‍. ‘ശരിക്കും സന്തൂര്‍ മമ്മി, ഗോര്‍ജസ് ആന്‍ഡ് ഗ്ലാമര്‍’ എന്നതടക്കമാണ് കമന്റുകള്‍.
2010 ശ്വേത ബിഗ് ബോസ് വിന്നറായി. ചരിത്രത്തിലെ ആദ്യ ബിഗ് ബോസ് ആദ്യ വനിതാ ജേതാവായിരുന്നു ശ്വേത. ഫാഷനിലും ഫിറ്റ്നെസ്സിലും ശ്വേത എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഡ്രസ്സിംഗ് സ്റ്റൈലിലും താരം വളരെ ശ്രദ്ധിക്കാറുണ്ട്. സാരി മുതല്‍ ഗൗണ്‍ വരെ സല്‍വാര്‍ മുതല്‍ ബിക്കിനി വരെയുള്ള എല്ലാ ഡ്രസ്സിലും ഹോട്ട് ലുക്കില്‍ താരം തിളങ്ങിയിട്ടുണ്ട്. ശ്വേതയുടെ ടെലിവിഷൻ പ്രോജക്ടായ ‘ആപ്കാ അപ്നാ സാക്കിർ’ അവസാനിച്ചെങ്കിലും ശ്വേത സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്.

Ads by Google
Monday 07 Jul 2025 12.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW