Tuesday, March 17, 2026 Last Updated 24 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 11.59 AM

' മിന്‍സാര കണ്ണാ' ; ഡാന്‍സ് വീഡിയോ പങ്കുവെച്ച് നടി ശാരി

actress, viral
photo-www.instagram.com/shariactress_official/

നടി ശാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ശ്രദ്ധ നേടുന്നു. രജനികാന്ത് അഭിനയിച്ച ' പടയപ്പ' എന്ന സിനിമയിലെ ശ്രീനിവാസനും നിത്യശ്രീ മഹാദേവനും ചേര്‍ന്ന് ആലപിച്ച ' മിന്‍സാര കണ്ണാ' എന്ന ഗാനത്തിനാണ് ശാരി ചുവടുവെച്ചിരിക്കുന്നത്. ലളിതമായ സാരിയില്‍ അതിസുന്ദരിയായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

' മിന്‍സാര കണ്ണാ' എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ എനിക്ക് അതിന് അവസരം ലഭിച്ചു. എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും ഡാന്‍സ് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ശാരി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ' സൂപ്പര്‍', ' നൈസ്', ' പൊളി', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Ads by Google
TRENDING NOW