Wednesday, March 11, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Monday 07 Jul 2025 08.54 AM

കേരള സര്‍വകലാശാല : സിന്‍ഡിക്കേറ്റില്‍ നടന്നത് വി.സി. ഗവര്‍ണറേയും കോടതിയേയും അറിയിക്കും

uploads/news/2025/07/789869/syndicate.jpg

കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വി.സിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കിയതില്‍ പരാതിയുണ്ടെങ്കില്‍ നല്‍കേണ്ടതു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക്. വി.സിയുടെ ചുമതല വഹിക്കുന്ന ഡോ. സിസാ തോമസ് ഇന്നുതന്നെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് പരാതി നല്‍കിയേക്കും. സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരായ വി.സിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കാനാണ് സാധ്യത.

രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് മിനിട്‌സില്‍ രേഖപ്പെടുത്തി, തീരുമാനം ഹൈക്കോടതിയെ അറിയിക്കാനാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നീക്കം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡോ. സിസാ തോമസ് ഇറങ്ങിപ്പോയശേഷം, മുതിര്‍ന്ന അംഗം പ്രഫ. രാധാമണിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം കൈക്കൊണ്ടത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ നടന്ന കാര്യങ്ങള്‍ സിസാ തോമസ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ അറിയിക്കും.

വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സിസാ തോമസ് പ്രത്യേകസത്യവാങ്മൂലം നല്‍കിയേക്കും. സിന്‍ഡിക്കേറ്റ് യോഗത്തില്‍ നടന്ന കാര്യങ്ങള്‍ കോടതിയെ വി.സി. അറിയിക്കും. രജിസ്ട്രാറുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്നു സര്‍ക്കാര്‍ വാദിക്കും. വി.സി. ഇറങ്ങിപ്പോയശേഷമാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അവരില്‍നിന്ന് അധ്യക്ഷയെ തെരഞ്ഞെടുത്ത് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. ഇത് സര്‍വകലാശാല ചട്ടപ്രകാരമാണോയെന്ന് ഹൈക്കോടതി പരിശോധിക്കും.

Ads by Google
Ads by Google
TRENDING NOW