-->
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളെന്ന നിലയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും ഓണ്‍ലൈന്‍ സംരംഭകയായും നിറഞ്ഞു നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ. ‘ഒ ബൈ ഓസി’ എന്ന ആഭരണ ബിസിനസ്സ് നടത്തുന്നത് ദിയയാണ്. ഓണ്‍ലൈനായി ആദ്യം തുടങ്ങിയ സംരംഭം തിരുവനന്തപുരത്ത് ഷോപ്പായും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ള താരപുത്രി കൂടിയാണ് ദിയ.
തന്റെ പ്രണയവും വിവാഹവും ഹണിമൂണ്‍ യാത്രയും അമ്മയാകാന്‍ ഒരുങ്ങുന്നുവെന്നതും ബേബി ഷവറുമടക്കം എല്ലാം ദിയ അതിലൂടെ പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകാനുള്ള തിരക്കിലാണ്.
ഇപ്പോഴിതാ ഡെലിവറിക്ക് ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടു മുൻപുള്ള ഫ്ളാറ്റിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ദിയ. ഹൻസിക ഒഴികെ അഹാനയും ഇഷാനിയും സിന്ധുവും കൃഷ്ണകുമാറും ദിയയ്ക്കും അശ്വിനും ഒപ്പം ആശുപത്രിയിലേക്ക് വരുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്. തങ്ങള്‍ക്കിതൊരു മിഥുനം സ്റ്റൈല്‍ പ്രസവമാണെന്നാണ് ദിയ പറയുന്നത്. ഒപ്പം ആശുപത്രിയിലേക്ക് മേക്കപ്പ് സെറ്റും എടുത്തിട്ടുണ്ടെന്നും കുഞ്ഞ് ആദ്യം എന്നെ കാണേണ്ടത് ഇങ്ങനെയാണെന്നും ദിയ പറയുന്നു.
‘‘എന്റെ മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തു. കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാല്‍ മതി. കുരുവൊന്നും വെച്ച മമ്മിയായി കാണരുത്. വന്നിറങ്ങുമ്പോള്‍ തന്നെ എന്ത് ഭംഗിയുള്ള മമ്മി എന്ന് വിചാരിച്ച് വേണം വരാൻ. ഒരു എക്സ്ട്രാ കോണ്‍ഫിഡൻസിന് വേണ്ടി മാത്രമാണ്. കൊച്ച് ഇറങ്ങി വരുമ്പോള്‍ അയ്യോ അമ്മയ്ക്ക് ഇത്രയും കുരുവുണ്ടായിരുന്നോ എന്ന് വിചാരിക്കരുത്. ഡെലിവറിക്ക് മുമ്പ് ഡേറ്റ്സ് കഴിക്കുന്നത് നല്ലതാണെന്ന് കേട്ട് രാവിലെ പത്ത് ഡേറ്റ്സ് കഴിച്ചിട്ടുണ്ട്. ബെെസ്റ്റാൻഡറായി അശ്വിനും അമ്മയും മാത്രമേയുള്ളൂ.
അമ്മു നില്‍ക്കുന്നുണ്ടോയെന്ന് അറിയില്ല. എന്റെ വ്ലോഗിനുള്ള ഫൂട്ടേജുകള്‍ എടുത്ത് തരാമെന്ന് പറഞ്ഞു. അമ്മു വളരെ ഏസ്തെറ്റിക് ആയി എടുക്കും. ലാസ്റ്റ് മിനുട്ട് വരെ ഞാൻ ജ്വല്ലറിയുടെ ഫോട്ടോയും വീഡിയോയും എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. കാരണം അവിടെ ചെന്ന് ഒന്നും ചെയ്യാനില്ലാതെ വെറുതെ കിടക്കുകയാണെങ്കില്‍ പോസ്റ്റ് ഒക്കെയിട്ട് ഓ ബെെ ഓസി ആക്ടീവാക്കി വെക്കാലോ. നമ്മുടെ ചോറ് വരുന്ന വഴി നമുക്ക് വലുതാണല്ലോ...’’ വീഡിയോയില്‍ ദിയ പറയുന്നു.
വീഡിയോ പതിവു പോലെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കമന്റില്‍ ദിയയ്ക്ക് ആശംസകള്‍ അറിയിച്ചും പ്രാർത്ഥിച്ചും നിരവധി ആളുകളാണ് എത്തുന്നത്. ആണ്‍കുഞ്ഞ് ആയിരിക്കുമോ പെണ്‍കുഞ്ഞ് ആയിരിക്കുമോ എന്ന ഗസ്സിങും പലരും കുറിക്കുന്നുണ്ട്. എന്ത് ആയാലും ആരോഗ്യമുള്ള കുഞ്ഞിന് തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നവരും കുറവല്ല.