Monday, March 16, 2026 Last Updated 13 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 02.52 PM

ജാക്കായി പ്രേംനസീര്‍, റോസായി ഷീല, കാള്‍ ഹോക്ലിയായി സത്യന്‍; എഴുപതുകളിലെ മിന്നും താരങ്ങള്‍ ടൈറ്റാനിക്ക് സിനിമയില്‍; കൈയടി നേടി എഐ വീഡിയോ

uploads/news/2025/07/789605/Untitled-2.jpg
80's malayalam celebrities in titanic movie (Image Source: Instagram)

എന്നും പ്രേക്ഷകരുടെ മനസ്സില്‍ വിങ്ങല്‍ അവശേഷിപ്പിക്കുന്ന പ്രണയചിത്രമാണ് ടൈറ്റാനിക്. സിനിമ ഓരോ തവണ കാണുമ്പോഴും ജാക്കും റോസും ഒരുമിച്ചെങ്കിലെന്ന് ഏവരും ചിന്തിക്കും. ഹോളിവുഡ് സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി ഇന്നും നിലനില്‍ക്കുന്ന ഈ സിനിമ മലയാളത്തിലെ താരങ്ങള്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും.
ഇപ്പോഴിതാ എഐ വീഡിയോയിലൂടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ജാക്കായി ​പ്രേം നസീറും റോസായി ഷീലയും, മറ്റ് താരങ്ങള്‍ ടൈറ്റാനിക് സിനിമയിലെ പ്രധാന വേഷങ്ങളിലും എത്തുകയാണ് ഈ വീഡിയോയിലൂടെ. ‘‘ടൈറ്റാനിക് ചരിത്രത്തിലൂടെ സഞ്ചരിച്ചപ്പോൾ, സുവർണ്ണ കാലഘട്ടത്തിലെ മോളിവുഡ് ഇതിഹാസങ്ങൾ കൂടെയുണ്ടെങ്കിൽ അത് എങ്ങനെയിരിക്കുമെന്ന് ഞങ്ങൾ സങ്കൽപ്പിച്ചു. കാലാതീതമായ ചാരുത, വിന്റേജ് നാടകം, ഐക്കണിക് മുഖങ്ങൾ - അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെയുള്ള ഒരു സിനിമാറ്റിക് സ്വപ്നത്തിൽ പുനർനിർമ്മിക്കപ്പെട്ടു...’’ എന്ന ക്യാപ്ഷന്‍ നല്‍കി ഫിറോസ് എന്‍വി ആന്‍ഡ് ലേസി ഡിസൈനര്‍ എന്ന പേജിലൂടെ പങ്കിട്ടിരിക്കുകയാണ്.
വീഡിയോയില്‍ ഷീല, സത്യന്‍, പ്രേം നസീര്‍, അടൂര്‍ ഭാസി, ശങ്കരാടി, ശ്രീവിദ്യ, ഉമ്മര്‍, സുകുമാരന്‍, ജയഭാരതി, മീന, സീമ, ജയന്‍ എന്നിങ്ങനെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇറയിലെ മിക്ക താരങ്ങളും ഈ എഐ വീഡിയോയിലൂടെ കാഴ്ച്ചക്കാരുടെ മുന്നിലെത്തുന്നുണ്ട്.
വീഡിയോയുടെ താഴെ മിക്ക ആളുകളും സന്തോഷം പ്രകടിപ്പിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഏറ്റവും സന്തോഷമുള്ള കാര്യം ഇവരെ എല്ലാവരെയും വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു, ഈ ചെയ്തത് ഗംഭീരം, ടൈറ്റാനിക്കിന്റെ മ്യൂസിക് കേൾക്കുമ്പോൾ എപ്പോഴും മനസ്സിൽ ഒരു വിങ്ങലാണ്,പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കലാകാരൻ മാർക്ക് എല്ലാവിധ ആശംസകളും...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Saturday 05 Jul 2025 02.52 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW