-->
'മാളികപ്പുറം' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് ദേവനന്ദ. സിനിമയിലെ കേന്ദ്രകഥാപാത്രമായി എത്തിയ കുട്ടിത്താരം പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയുമൊക്കെ ഒരുപാട് ആരാധകരെ നേടിയെടുത്തു.
ഇപ്പോഴിതാ ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ' കണ്ണാ...' എന്ന അടിക്കുറിപ്പോടെയാണ് ദേവനന്ദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
' ഉടലണിന്ത ആടൈ പോല്‍ എനെയ് അണിന്ത് കൊള്‍വായോ ഇനി നീ... ഇനി നീ... കണ്ണാ' എന്ന ഗാനത്തിനാണ് ദേവനന്ദ ചുവടുവെച്ചിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുളള മുഴുനീളന്‍ പാവാടയും നിലനിറത്തിലുളള ബ്ലൗസുമണിഞ്ഞ് ഒരു നാടന്‍ പെണ്‍കൊടി ആയിട്ടാണ് ദേവനന്ദ ഈ ഗാനത്തിനായി നൃത്തം ചെയ്തത്.
നിരവധി പേരാണ് ദേവനന്ദയുടെ ഈ മനോഹരമായ നൃത്തം ഇതിനകം സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. കമന്റുകളിലൂടെ ദേവനന്ദയുടെ നൃത്തത്തെ അഭിനന്ദിക്കുന്നവരുമുണ്ട്.
2019-ല്‍ ഇറങ്ങിയ തൊട്ടപ്പന്‍ എന്ന ചിത്രത്തിലാണ് ദേവ നന്ദ ആദ്യമായി അഭിനയിക്കുന്നത്. മൈ സാന്റാ, മിന്നല്‍ മുരളി, ആറാട്ട്, ഹെവന്‍, സൈമണ്‍ ഡാനിയേല്‍, ദി ടീച്ചര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശേഷമാണ് മാളികപ്പുറത്തിലേക്ക് വരുന്നത്. മാളികപ്പുറത്തിന് ശേഷം 2018, നെയ്മര്‍, സാല്‍മോന്‍ 3 ഡി, സോമന്റെ കൃതാവ് തുടങ്ങിയ സിനിമകളില്‍ ദേവ നന്ദ അഭിനയിച്ചിട്ടുമുണ്ട്.