Thursday, March 12, 2026 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 12.28 PM

ടി.കെ. അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം ; വിദ്യാഭ്യാസ വകുപ്പിനെതിരേ പ്രതിപക്ഷ നേതാവ്

uploads/news/2025/07/789585/VD-satheeshan-phone.gif

തൃശൂര്‍: സൂബഡാന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ധ്യാപകനെതിരേ എടുത്ത നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അധ്യാപകന്‍ ടി കെ അഷ്റഫിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ടികെ അഷ്റഫ് പോസ്റ്റിട്ടിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനെ നേരിട്ട് വിളിച്ചാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതെന്നും അത് തെറ്റായ നടപടിയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സൂംബ ഡാന്‍സില്‍ പലര്‍ക്കും പല അഭിപ്രായമുണ്ടാകുമെന്നും അതില്‍ ചര്‍ച്ച വേണമെന്നും പറഞ്ഞു. ഒരു അധ്യാപകന് അഭിപ്രായം പറയാന്‍ പാടില്ലേയെന്നും ചോദിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഇട്ട അധ്യാപകനെതിരെ സിപിഐഎം എന്ത് നടപടിയെടുത്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്റഫിനെ സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW