Thursday, March 12, 2026 Last Updated 40 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 01.10 PM

ആരോഗ്യമന്ത്രിക്കെതിരേ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം ; കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രവര്‍ത്തകര്‍

uploads/news/2025/07/789442/youth-congrass.gif

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരണമുണ്ടായതില്‍ ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധം. ശവപ്പെട്ടിയേന്തി പത്തനംതിട്ടയിലും കൊല്ലത്ത് ശവമഞ്ചമേന്തിയുള്ള പ്രതിഷേധവും കോണ്‍ഗ്രസ് സംഘടിപ്പിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ എത്തി. യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെയും കോട്ടയം ജില്ലാനേതാക്കളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

കോണ്‍ഗ്രസിന്റെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റിയുടെ മാര്‍ച്ച് കോട്ടയം മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തിലേക്ക് എത്തുകയും പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ചെയ്തിരുന്നു. പോലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആരോഗ്യമന്ത്രി രാജി വെയ്ക്കുക, പ്രശ്‌നപരിഹാരം ഉണ്ടാക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്. കെപിസിസി കൂടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം എത്തുന്നത്.

പ്രവേശന കവാടത്തില്‍ അതിശക്തമായ പ്രതിരോധമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പോലീസിന്റെ എണ്ണം വളരെ കുറവായിരുന്നു. രോഗികള്‍ക്ക് പ്രയാസം ഉണ്ടാക്കാതെ പ്രതിഷേധിക്കുമെന്നാണ് നേരത്തേ യൂത്ത്‌കോണ്‍ഗ്രസ് പറഞ്ഞത്. മെഡിക്കല്‍ കോളേജ് കവാടത്തില്‍ പോലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച യൂത്ത്‌കോണ്‍ഗ്രസുകാരുടെ പ്രതിഷേധം കൈവിട്ടു പോകുകയും വടികളും കല്ലുകളും കുപ്പിയുമെല്ലാം പോലീസിന് നേരെ എറിയുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടയില്‍ ഒരു പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറിയിരുന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW