Tuesday, March 17, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 09.15 AM

' ഹാര്‍ഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയര്‍ തകരാറിലായിരുന്നു' ; ഷെഫാലി ജാരിവാലയെ കുറിച്ച് ബാബ രാംദേവ്

about

ന്യൂഡല്‍ഹി: നടിയും മോഡലുമായ ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച രാത്രിയായിരുന്നു മരിച്ചത്. പിന്നാലെ ഷെഫാലി ജാരിവാലയെ പരിഹസിച്ച് ബാബ രാംദേവി രംഗത്തെത്തി. നടിയുടെ ഹാര്‍ഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയര്‍ തകരാറിലായിരുന്നു എന്ന് രാംദേവ് പ്രതികരിച്ചു.

എന്‍.ഡി.ടി.വി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാംദേവ് നടിയെ പരിഹസിച്ചത്. ഹാര്‍ഡ്‌വെയറിന് കുഴപ്പമില്ലായിരുന്നു, പക്ഷേ സോഫ്റ്റ്‌വെയര്‍ തകരാറിലായിരുന്നു. ലക്ഷണങ്ങളൊന്നും കുഴപ്പമില്ലായിരുന്നു, പക്ഷേ സിസ്റ്റം തകരാറിലായിരുന്നു. ഉപരിപ്ലവമായ കാഴ്ചയില്‍ വ്യത്യാസമുണ്ട. ഒന്നായി കാണപ്പെടുന്നതും ഒന്നായിരിക്കുന്നതും വ്യത്യസ്തമാണ്. ജീവിതത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായും സംതൃപ്തനായിരിക്കണം. നിങ്ങളുടെ ഭക്ഷണം, ഭക്ഷണക്രമം, ചിന്തകള്‍, നിങ്ങളുടെ ശരീരത്തിന്റെ ഘടന എന്നിവ ശരിയായിരിക്കണം- രാംദേവ് പറഞ്ഞു.

നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും സ്വഭാവിക ആയുസ്സ് ഉണ്ട്. നിങ്ങള്‍ അതില്‍ ഇടപെടുമ്പോള്‍, അത് ആന്തരികമായി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. അതിന്റെ ഫലമായി ഹൃദയാഘാതം പോലുളള സാഹചര്യങ്ങള്‍ ഉണ്ടാകുന്നു.

ഒരു മനുഷ്യന്റെ സ്വാഭാവിക ആയുസ്സ് കുറഞ്ഞത് 150 മുതല്‍ 200 വര്‍ഷമാണ്. ആരോഗ്യകരമായ ശീലങ്ങള്‍ ഒരു മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വര്‍ധിപ്പിക്കും. നിങ്ങള്‍ നന്നായി ജീവച്ചാല്‍, 100 വര്‍ഷം വരെ നിങ്ങള്‍ക്ക് പ്രായമാകില്ല എന്നത് സത്യമാണ്. ഭക്ഷണത്തിലെ അച്ചടക്കവും നല്ല ജീവിതശൈലിയും വളരെ പ്രധാനമാണ്. മനുഷ്യര്‍ അവന്റെ തലച്ചോറിലും ഹൃദയത്തിനും കണ്ണുകള്‍ക്കും കരളിനും വളരെയധികം ഭാരം നല്‍കുന്നു. 100 വര്‍ഷത്തില്‍ കഴിക്കേണ്ട വര്‍ഷം വെറും 25 വര്‍ഷത്തില്‍ ആളുകള്‍ ഇപ്പോള്‍ കഴിക്കുന്നു. സ്വയം എങ്ങളെ കൈകാര്യം ചെയ്യണമെന്ന് മനുഷ്യര്‍ക്ക് അറിയില്ല.- രാം ദേവ് പറഞ്ഞു.

ജൂണ്‍ 27നാണ് നടി വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മരണത്തിന് കാരണം ചര്‍മത്തിന് പ്രായം കുറവ് തോന്നിക്കാനും ചര്‍മം വെളുക്കാനുമുളള മരുന്നുകളുടെ ഉപയോഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Ads by Google
Ads by Google
TRENDING NOW