Friday, March 13, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 08.11 PM

ഫോക്കസ് ഖത്തര്‍ 'ഡ്രോപ്‌സ് സ്‌കോളര്‍ഷിപ്പ് ' : നവീകരിച്ച ലോഗോപ്രകാശനം ചെയ്തു.

uploads/news/2025/07/789293/ss.gif

ദോഹ: ഫോകസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ സാമൂഹികക്ഷേമ വിഭാഗത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ ഡ്രോപ്‌സ് സ്‌കോളര്‍ഷിപ്പിന്റെ നവീകരിച്ച ലോഗോപ്രകാശനം ചെയ്തു. ഐ സി ബി എഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍
ഏകീകരിച്ച ആപ്ലിക്കേഷന്‍ സംവിധാനത്തോടുകൂടിയ
ഡ്രോപ്‌സ് സ്‌കോളര്‍ഷിപ്പിന്റെ പുതിയ പതിപ്പ്
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫോകസ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുത്തു.പദ്ധതിയുടെ ലക്ഷ്യങ്ങള്‍, അപേക്ഷാ ക്രമം, ഭാവിയിലേക്കുള്ള ദൗത്യങ്ങള്‍ തുടങ്ങിയവ ചടങ്ങില്‍ വിശദമായി അവതരിപ്പിച്ചു.
വിദ്യാഭ്യാസം എത്രത്തോളം സമൂഹത്തിന്റെ ഉയര്‍ച്ചക്ക് അടിത്തറയാകുന്നുവെന്നതും
ഡ്രോപ്സ് പോലുള്ള പദ്ധതികള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌സമൂഹത്തില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കു ന്നുവെന്നും സെക്രട്ടേറിയറ്റ് അംഗങ്ങള്‍
വ്യക്തമാക്കി.ഇതുവരെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌സഹായം നല്‍കിയ ഡ്രോപ്‌സ് പദ്ധതി നവീകരണത്തിലൂടെഅനായാസമാക്കിയ തിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തം വഹിക്കാന്‍ കഴിയും.
യൂണിഫൈഡ് സിസ്റ്റം മുഖേന അപേക്ഷ നല്‍കാനും, യോഗ്യതാ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാനും, സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കാണാനുമുള്ള സംവിധാനം ഫോകസ് ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Ads by Google
Thursday 03 Jul 2025 08.11 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW