Tuesday, March 17, 2026 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 12.13 PM

ഇത് എന്ത് വേഷമാണ്? നടി ഖുശി മുഖര്‍ജിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

dress

ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഖുശി മുഖര്‍ജി. ഫാഷന്റെ കാര്യത്തില്‍ എപ്പോളും പുതുമകള്‍ പരീക്ഷിക്കാറുളള നടിയുടെ പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ഉയര്‍ന്ന സ്ലിറ്റുളള ബ്ലാക്ക് ഗൗണിലുളള നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ആദ്യമായല്ല ഖുശി ഇത്തരം വേഷങ്ങളില്‍ പരസ്യമായി ഇറങ്ങിനടക്കുന്നത്. മുന്‍പും പല തവണ ഇത്തരം വേഷങ്ങള്‍ ധരിച്ചതിന്റെ പേരില്‍ വിവാദങ്ങള്‍ നേരിട്ടിരുന്നു. അപ്പോഴെല്ലാം ധൈര്യശാലിയായി ആ വസ്ത്രങ്ങളില്‍ അവര്‍ കാണപ്പെട്ടിരുന്നു എങ്കില്‍, ഇത്തവണ ഖുശിക്ക് തന്നെ ഈ വേഷം പ്രയാസകരമായി മാറി എന്നുവേണം പറയാന്‍. അത്യാവശ്യം നല്ല കാറ്റുവീശിയ സന്ദര്‍ഭങ്ങളില്‍ ഖുശി ഈ വേഷം ആ കാറ്റില്‍ പാറിപ്പറക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിതംബത്തിന്റെ ഇരു ഭാഗങ്ങളും തുറന്നു കിടക്കുന്ന തരത്തിലെ വസ്ത്രമായിരുന്നു ഇത്.

പൊതുവിടങ്ങളിലെ മാന്യത ലംഘിക്കുന്ന തരത്തിലെ വേഷവിധാനം ധരിച്ച ഖുശിയെ പോലുളള വ്യക്തികള്‍ക്കെതിരെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു എന്ന വിമര്‍ശനവുമായി നടി ഫാലഖ് നാസ് രംഗത്തുവന്നു. സാസുരാല്‍ സിമാര്‍ കാ എന്ന പരമ്പരയിലെ വേഷത്താല്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫാലഖ് നാസ്. ഖുഷിയുടെ പേരെടുത്ത് പറഞ്ഞില്ല എങ്കിലും, ' ദീദി' എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഖുശിക്കെതിരെ ഒരു വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തെരുവില്‍ അലഞ്ഞു തിരഞ്ഞു നടക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിന് പിഴ ചുമത്തുന്നതും, ഇത്തരത്തില്‍ പ്രകോപനപരമായി വസ്ത്രം ധരിച്ചു നടക്കുന്നതും താരതമ്യം ചെയ്ത അവര്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

Ads by Google
Ads by Google
TRENDING NOW