Wednesday, March 11, 2026 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 11.16 AM

വിഷമഘട്ടത്തില്‍ കൂടെ നിന്നയാള്‍, ഇങ്ങനെയൊരാളെ പങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്; രേഷ്മ

-reshma-s-nair
photo-www.instagram.com/reshma_s_nair_official

കുടുംബവിളക്ക് എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് രേഷ്മ എസ് നായർ. ജീവിതത്തിലെ സന്തോഷകരമായ വാർത്ത പങ്കുവെച്ചിരിക്കുകയാണ് രേഷ്മ. തന്റെ വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്നാണ് രേഷ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പങ്കാളിയുടെ മുഖം കാണിക്കുന്നില്ല.

നിങ്ങളുടെ ഇരുണ്ട ദിനങ്ങളെ ഏറ്റവും തിളക്കമുള്ള പ്രതീക്ഷയാക്കി മാറ്റുന്ന ആളെ കണ്ടുമുട്ടുമ്പോൾ അത് നടക്കേണ്ടതാണെന്ന് നിങ്ങൾക്കറിയാം. എന്റെ പങ്കാളിയായി ഇവനെ ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവതിയാണ്. അതിനുമപ്പുറമാണ് ഇവൻ. എന്റെ അടുത്ത സുഹൃത്താണ്. എന്റെ കെെ പിടിച്ച് മൃദുവായി ആശങ്കപ്പെടേണ്ട നമുക്ക് നോക്കാം, ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടാകും എന്ന് പറയുന്ന ആൾ. ഞാൻ ഏറ്റവും മോശം സാഹചര്യത്തിലായിരുന്നപ്പോഴാണ് അവൻ എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റെ ഏറ്റവും ഇരുണ്ട പേടി സ്വപ്നങ്ങളിൽ നിന്ന് എന്നെ മോചിപ്പിച്ചു.

അവയെ ഏറ്റവും വർണാഭമായ സ്വപ്നങ്ങളാക്കി മാറ്റി. അവൻ എന്റെ ഏറ്റവും വലിയ പ്രചോദനമായി. എന്റെ നിരന്തരമായ പിന്തുണയായി. എല്ലാ ദിവസവും പുഞ്ചിരിയുടെ പിന്നിലെ കാരണമായി. വെെകാതെ ഞങ്ങളുടെ വിവാഹ നിശ്ചയം ഉണ്ടാകും. ഞങ്ങളുടെ വിവാഹനിശ്ചയം ഉടൻ ആരംഭിക്കുകയാണ്. ഹൃദയത്തിൽ വളരെയധികം സ്നേഹവും നന്ദിയും അർപ്പിച്ച് കൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ ആ വലിയ ദിവസത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ പ്രണയം അം​ഗീകരിച്ച് അവനെ സ്വന്തം മകനായി കണ്ട എന്റെ മാതാപിതാക്കളോട് ഞാൻ ശരിക്കും നന്ദിയുള്ളവളാണ്. ഈ യാത്ര കൂടുതൽ സവിശേഷമാക്കിയതിന് ഞങ്ങളുടെ മാതാപിതാക്കൾക്ക് വളരെ നന്ദിയെന്നും രേഷ്മ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് രേഷ്മ. കുടുംബ വിളക്കിന് ശേഷം മറ്റൊരു സീരിയലിലും രേഷ്മയെ കണ്ടിരുന്നില്ല. സഞ്ജന എന്ന കഥാപാത്രമായാണ് കുടുംബ വിളക്കിൽ രേഷ്മ എത്തിയത്. സുമിത്ര എന്ന കഥാപാത്രത്തിന്റെ ഇളയ മകളായുള്ള വേഷം മികച്ച രീതിയിൽ രേഷ്മ മികച്ച രീതിയിൽ അവതരിപ്പിച്ചു. മോഡലിം​ഗ് രം​ഗത്തും രേഷ്മ സാന്നിധ്യം അറിയിക്കുന്നുണ്ട്. മേക്കപ്പ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും രേഷ്മ സോഷ്യൽ മീഡിയയിൽ സജീവമാണ്. പഠനം മുന്നോട്ട് കൊണ്ട് പോകാനാണ് രേഷ്മ അഭിനയ രം​ഗത്ത് നിന്നും മാറി നിന്നത്. എംബിഎ വിദ്യാർത്ഥിയായിരുന്നു രേഷ്മ നായർ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW