-->
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക്.കറുത്ത മുണ്ടും ഷര്‍ട്ടുമിട്ട താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
മോഹന്‍ലാലിന്റെ ഏത് സിനിമയ്ക്ക് വേണ്ടിയുളള ലുക്കാണെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ' ഭഭബ' എന്ന സിനിമയില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സിനിമയിലേക്ക് വേണ്ടിയുളള ലുക്ക് ആണ് ഇതെന്ന് കമന്റുകള്‍ ഉയരുന്നുണ്ട്.
Murugaaa 🔥🥵 pic.twitter.com/bVlBdF2Y93— AB George (@AbGeorge_) July 2, 2025
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം ആണ് മോഹന്‍ലാലിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റ് 18ന് ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും.