Tuesday, March 17, 2026 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 08.58 AM

' സിനിമയെ സിനിമയായി മാത്രം കാണണം, ആരും നിങ്ങളെ നിര്‍ബന്ധിച്ച് കാണിച്ചില്ലല്ലോ' ; അനിമല്‍ സിനിമയെ ന്യായീകരിച്ച് രശ്മിക മന്ദാന

full, animal

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴും വിവാദങ്ങള്‍ ഒഴിയാതെ സിനിമയ്ക്ക് പുറകില്‍ തന്നെയുണ്ട്. സിനിമയെ സിനിമയായി മാത്രം കാണണം എന്ന് പറയുകയാണ് രശ്മിക ഇപ്പോള്‍. ആരും നിര്‍ബന്ധിച്ച് അല്ല സിനിമ കാണിക്കുന്നതെന്നും രശ്മിക പറഞ്ഞു. മോജോ സ്റ്റോറിയില്‍ ബര്‍ഖദത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

'ഒരു സിനിമയെ ഒരു സിനിമയായി മാത്രം കാണണം. ആരും നിങ്ങളെ നിര്‍ബന്ധിച്ച് സിനിമ കാണിച്ചില്ലല്ലോ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് കാണൂ. എല്ലാ സിനിമകളും ബ്ലോക്ബസ്റ്റര്‍ ആകേണ്ട കാര്യമില്ല. നമ്മില്‍ എല്ലാവരിലും ഒരു ഗ്രേ ഷേഡ് ഉണ്ട്. ഞങ്ങള്‍ ഒരിക്കലും പൂര്‍ണമായും വെള്ളയോ കറുപ്പോ അല്ല. സന്ദീപ് റെഡ്ഡി വംഗ അത്തരം ഒരു സങ്കീര്‍ണ്ണമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അത്രമാത്രം.

ആളുകള്‍ ഈ ചിത്രത്തെ ആഘോഷിച്ചു, അത് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി. അതിനാല്‍, വിമര്‍ശനങ്ങള്‍ ഒരിക്കലും ശല്യമല്ല,' രശ്മിക പറഞ്ഞു. ഞങ്ങള്‍ സ്‌ക്രീനില്‍ അഭിനയിക്കുകയാണ്, ഞങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്. അതാണ് അഭിനയം' രശ്മിക കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായിരുന്നു അനിമല്‍. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അനില്‍ കപൂര്‍, ശക്തി കപൂര്‍, തൃപ്തി ഡിമ്രി, ബോബി ഡിയോള്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Ads by Google
Ads by Google
TRENDING NOW