-->
സുരേഷ് ഗോപി ചിത്രം ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ടി ജി രവി. ' ജാനകി' എന്ന പേര് സിനിമയില്‍ ഉപയോഗിക്കുന്നതിലുളള കുഴപ്പം എന്താണെന്ന് ആര്‍ക്കും മനസിലായിട്ടില്ലെന്ന് ടി ജി രവി പറഞ്ഞു.
തൃശൂര്‍ രാമു കാര്യാട്ട് കോംപ്ലെക്‌സിലെ പുതുക്കിയ കൈരളി, ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച സിനിമയുടെ പേര് ജാനകി എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കണക്കിനാണെങ്കില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന മാതൃക സിനിമകളുടെ പേരിന് വേണ്ടി വരുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രവീണ്‍ നാരായണന്‍ ആണ് ജെഎസ്‌കെ സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രം ശനിയാഴ്ച ഹൈക്കോടതി കാണും. രാവിലെ പത്ത് മണിക്കാണ് ജസ്റ്റിസ് എന്‍ നഗരേഷ് സിനിമ കാണുക.