Friday, March 13, 2026 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jul 2025 07.54 AM

ഓമനപ്പുഴ കൊലപാതകം നടത്തിയത് കഴുത്തുഞെരിച്ച് : ജാസ്മിനെ കൊലപ്പെടുത്തിയത് പിതാവ് ജോസ്‌മോന്‍

uploads/news/2025/07/789176/crime.jpg

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മകള്‍ ജാസ്മിനെ പിതാവ്് ജോസ്‌മോന്‍ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു എന്നുമാണ് പുറത്തുവന്നിരിക്കുന്ന വിവരം.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്മോന്‍ പൊലീസിനോട് പങ്കുവെച്ചത്.

ജോസ്മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു കുടുംബം പറഞ്ഞത്.

വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുവെന്നതും ഞെട്ടിക്കുന്നതാണ്. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നത് ചോദ്യം ചെയ്തുള്ള പ്രശ്‌നമാണ് തര്‍ക്കമായതും കൊലപാതകത്തില്‍ കലാശിച്ചതും. വീട്ടുകാര്‍ക്ക് മുമ്പില്‍ വെച്ച് പ്രതി ജോസ്‌മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ തനിക്ക് തോന്നിയ സംശയം പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി സ്വന്തം വീട്ടിലാണ് ജാസ്മിനുണ്ടായിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW