-->
വയനാട് ദുരന്താശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ പ്രവർത്തനം നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രാദേശിക ഭരണകൂടം നൽകിയ ലിസ്റ്റ് അനുസരിച്ച് താത്കാലിക വീടുകൾ ഒരുക്കി നൽകി. വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് അഭിമാനത്തോടെ താൻ നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ചലഞ്ചുകൾ നടത്തിയാണ് പണം സമാഹരിക്കാൻ ശ്രമിച്ചത്. വിവാഹ കാറ്ററിംഗ് നടത്തിയും മീൻ വിറ്റും, വാഹനം കഴുകിയുമൊക്കെയാണ് ചലഞ്ച് പൂർത്തിയാക്കിയത്. ക്യാമ്പിനു ശേഷം അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച കാര്യങ്ങളാണ് വാർത്ത ആകുന്നത്. ക്യാമ്പിൽ പങ്കെടുത്ത ഒരാൾ പോലും വയനാട് വിഷയം പറഞ്ഞിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
ഇന്ന് ഫണ്ട് കളക്ഷൻ ആരംഭിച്ചത് മുതലുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ആർക്കും പരിശോധിക്കാം. ചലഞ്ച് ആരംഭിച്ചത് മുതൽ ഒരു രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിട്ടില്ല. ഒരു