Thursday, March 12, 2026 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 04.20 PM

സാരിയില്‍ അതീവ സുന്ദരിയായി അനുപമ; ചിത്രങ്ങള്‍

anupama-parameswaran
photo-www.instagram.com/anupamaparameswaran96

അൽഫോൺസ് പുത്രൻ്റെ 'പ്രേമ'ത്തിലെ മേരിയെ മറന്നിട്ടുണ്ടാകില്ല. മേരിയെ മറന്നാലും ആ ചുരുണ്ട മുടി ആരും മറക്കില്ല. ആദ്യ സിനിമ കൊണ്ടു തന്നെ ട്രെൻഡിങ് ലിസ്റ്റിലായ മലയാള നടിയാണ് അനുപമ പരമേശ്വരൻ.

ഇപ്പോഴിതാ അനുപമ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സാരിയിലുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിൽ നിന്നും തെന്നിന്ത്യയിലേയ്ക്കു ചേക്കേറിയ അനുപമ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറി. സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന 'ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം.

ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിൻ്റെ പേരിനെ സംബന്ധിച്ച് ഏറെ വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ഏറെ തിരക്കിലാണ് അനുപമ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW