-->
സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാമനായി നടന്‍ മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ലാലും പങ്കെടുത്തു. മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്. നികുതി നല്‍കുന്നതും രാഷ്ട്രസേവനമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
രാജ്യത്തെ സുരക്ഷിതമാക്കുന്നതില്‍ നികുതിപിരിവിന് നിര്‍ണായക പങ്കുണ്ടെന്ന് ജിഎസ്ടി അവബോധത്തിനായി സ്‌കൂളുകളില്‍ സംഘടിപ്പിച്ച കലാപരിപാടികളിലെ വിജയികളായ കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സാധനങ്ങളില്‍ നിന്ന് അര്‍ഹതപ്പെട്ട ജിഎസ്ടി വിഹിതം ലഭിക്കുന്നില്ലെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു. കൃത്യമായ ജിഎസ്ടി അടയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കുളള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു. മികവുപുലര്‍ത്തിയ ജീവനക്കാര്‍ക്കും പുരസ്‌കാരം നല്‍കി.