-->
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിശേഷങ്ങളെല്ലാം തന്നെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താരത്തിന്റെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല ഭാര്യ സുചിത്രയുടെയും മക്കളായ പ്രണവിന്റെയും വിസ്മയയയുടെയും വിശേഷങ്ങളും ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് പങ്കിടാറുള്ളത്. അച്ഛനു പിന്നാലെ മകന്‍ പ്രണവ് സിനിമയിലേക്കെത്തിയപ്പോള്‍ ആരാധകരതും ആവേശത്തോടെ ഏറ്റെടുത്തിരുന്നു.
അന്നുമുതല്‍ മകള്‍ മാളവിക സിനിമയിലേക്ക് എത്തുമോയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. അന്നൊന്നും ഈ ചോദ്യത്തിനുള്ള മറുപടി മോഹന്‍ലാലോ മറ്റ് കുടുംബാംഗങ്ങളോ പറഞ്ഞിട്ടില്ല. വിസ്മയ എന്ന മായ സിനിമയിലേക്ക് എത്തുമോ ഇല്ലയോ എന്നുപോലും മോഹന്‍ലാലും പറഞ്ഞിട്ടില്ല.
എന്നാല്‍ ഇന്നലെ മുതല്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്.
ഇപ്പോഴിതാ വിസ്മയയുടെ സഹോദരനായ പ്രണവ് മോഹന്‍ലാലും അനിയത്തിക്കുട്ടിക്ക് ആശംസകള്‍ പങ്കിട്ട് സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. സഹോദരിക്ക് ആശംസകളും ഒപ്പം അഭിമാനവും പങ്കിടുകയാണ് പ്രണവ്. ‘‘എന്റെ സഹോദരി ലോകസിനിമയിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തുകയാണ്. അവൾ ഈ യാത്രയിൽ മുന്നോട്ട് പോകുമ്പോൾ അവളെക്കുറിച്ച് അവിശ്വസനീയമാംവിധം അഭിമാനവും ആവേശവും തോന്നുന്നു...’’ എന്ന ക്യാപ്ഷനൊപ്പം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പങ്കിട്ടിട്ടുണ്ട് പ്രണവ്. പുതിയ തുടക്കങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് വിസ്മയ സോഷ്യല്‍മീഡിയയില്‍ ടൈറ്റില്‍ പോസ്റ്റർ ഷെയർ ചെയ്തിട്ടുള്ളത്.
പോസ്റ്റിനു താഴെ ആരാധകരടക്കം നിരവധി പേര്‍ ആശംസകള്‍ കുറിക്കുന്നുണ്ട്. ‘തുടക്കം തുടരും എന്ന തരത്തിലേക്ക് വളരട്ടെ, മലയാള സിനിമയിലേക്ക് കടന്ന് വരുന്ന വിസ്മയ മോഹൻലാലിന് ആശംസകൾ....’ എന്നതടക്കമാണ് കമന്റുകള്‍.
മകള്‍ക്ക് ആശംസയുമായി മോഹൻലാലും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. ‘‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ ‘തുടക്കം’ സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിൻറെ ആദ്യപടിയാകട്ടെ...’’ എന്ന് മോഹൻലാല്‍ കുറിച്ചു.
വിസ്മയക്ക് ആശംസകളും സ്നേഹവും അറിയിച്ചുകൊണ്ട് പ്രിയപ്പെട്ടവരും രംഗത്തെത്തിയിട്ടുണ്ട്. കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ആന്റണി പെരുമ്പാവൂർ എന്നിവർ സോഷ്യല്‍മീഡിയയിലൂടെ തുടക്കം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘‘എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു. ഓള്‍ ദ ബെസ്റ്റ് മായക്കുട്ടീ...’’ എന്ന് കുറിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും തന്നോടൊപ്പം നില്‍ക്കുന്ന വിസ്മയയുടെ ബാല്യകാല ചിത്രവുമാണ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ചത്.
പ്രണവ് പങ്കിട്ട പോസ്റ്റാണ് വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനാകട്ടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് സ്റ്റോറിയായി ഷെയർ ചെയ്തത്. ഷൈൻ മൈ ഗേള്‍, നമ്മളെല്ലാം ചേർന്നതിനേക്കാള്‍ തിളക്കത്തോടെ എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടിരിക്കുന്നത്. ഇതില്‍ വിസ്മയയെ മെൻഷൻ ചെയ്തിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ആശിർവാദ് സിനിമയുടെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് വിസ്മയയുടെ വരവിനെ നോക്കികാണുന്നത്.
എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. നടന്‍മാരായ അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ പുസ്തകത്തിന് ആശംസ നേര്‍ന്നിരുന്നു. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രത്തിലാണ് വിസ്മയ നായികയായി തുടക്കം കുറിക്കുന്നത്. സഹോദരൻ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ മോഹൻലാലാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. ‘‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ ‘തുടക്കം’ സിനിമയോടുള്ള നിന്റെ ആജീവനാന്ത പ്രണയത്തിലെ ആദ്യപടിയാകട്ടെ’’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാല്‍ കുറിച്ചത്.
ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാൻ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും...നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ...എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ‘ആന്റണി -ജൂഡ്’ ‘തുടക്ക’മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു...പ്രിയ പ്രേക്ഷകർ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ...’’ എന്നാണ് ജൂഡ് കുറിച്ചത്.