-->
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിമാരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ. ഡി ഫോർ ഡാൻസ് എന്ന ഷോയിലെ അവതാരകൻ എന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗോപികയാകട്ടെ ബാലതാരമായി ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് സാന്ത്വനം സീരിയയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ താരത്തിന് കഴിഞ്ഞു.
ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വീഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളും യാത്രാചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റില്‍ റോയല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരങ്ങള്‍. ബ്രൈഡല്‍ ഡിസൈനേഴ്സായ ജാസായുടെ ഔട്ട്ഫിറ്റാണ് ഗോപിക ധരിച്ചിരിക്കുന്നത്. ‘‘ട്വിന്നിംഗ് ഹാപ്പിനെസ്സ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരദമ്പതിമാര്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘രണ്ടുപേരുടെയും ചിരിയാണ് മെയിൻ, ക്യൂട്ട് ലവ്ലി കപ്പിള്‍സ്, ഗ്രേറ്റ് മാച്ച്...’ എന്നതടക്കമാണ് കമന്റുകള്‍.