Wednesday, March 11, 2026 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 10.55 AM

ഇത് ഏതാ എക്സ്പ്രഷൻ; ജപ്പാനിലെ വെജ് സുഷി കഴിച്ച് മാരക എക്സ്പ്രഷൻ പങ്കിട്ട് ഗോപിക അനിൽ ; അയ്യോ ഛർദിക്കല്ലേ എന്ന് ജിപി ; താരദമ്പതിമാരുടെ വീഡിയോ വൈറൽ

uploads/news/2025/05/783814/1000471928.jpg
Gopika anil eating veg sushi (Image Source: Instagram)

ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസില്‍ ഇടംനേടിയ താരമായ ഗോവിന്ദ് പദ്മസൂര്യയും സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ ഹൃദയം കവർന്ന ഗോപിക അനിലും സിനിമാ-സീരിയൽ പ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുന്ന റിയൽ ലൈഫ് താരജോഡികളാണ്.
ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകാറുണ്ട്. തങ്ങളുടെ യാത്രകളും വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സുഹൃത്തും ഡോക്ടറുമായ അഭിജിത്തിനൊപ്പം വിദേശയാത്ര ആഘോഷമാക്കുകയാണ് ഇരുവരും
ഇപ്പോഴിതാ യാത്രയ്ക്കിടയിൽ ജപ്പാനിലെ പ്രധാന ഭക്ഷണമായ സുഷി കഴിക്കുന്ന വീഡിയോ പങ്കിടുകയാണ്. വെജ് സുഷി കഴിക്കുന്ന ഗോപികയുടെ എക്സ്പ്രഷൻ ആണ് ജിപി പങ്കിട്ടിരിക്കുന്നത്. "ഗോപികയെ ഒറിജിനൽ ജാപ്പനീസ് വെജ് സുഷി പരീക്ഷിച്ചു നോക്കിയപ്പോൾ. ഇത്തരമൊരു എക്സ്പ്രഷനിലേക്ക് ഇത് നയിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല..." എന്ന ക്യാപ്ഷൻ നൽകിയാണ് ജിപി വീഡിയോ പങ്കുവച്ചത്. ഒപ്പം പാർട്ണർ ഇൻ ക്രൈം എന്ന് അഭിജിത്തിനെയും ടാഗ് ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW