Tuesday, March 17, 2026 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 09.49 AM

' എനിക്ക് മുഖ്യമന്ത്രി ആകണം' ; വൈറലായി തൃഷയുടെ പഴയ വീഡിയോ

saying, the

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് തൃഷ. 2004-ല്‍ സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം പങ്കുവെച്ച തൃഷയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. തൃഷ സിനിമകളില്‍ കാലുറപ്പിക്കുന്ന സമയത്തുളള അഭിമുഖത്തില്‍ നടിയുടെ ഭാവി പരിപാടികളെക്കുറിച്ചുളള ചോദ്യത്തിനാണ് മുഖ്യമന്ത്രിയാവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

മോഡലിങ്ങിലൂടെ പ്രശസ്തയായി. സിനിമയില്‍ അഭിനയിച്ചു. ഇനി എന്തെല്ലാം ചെയ്യണം എന്നായിരുന്നു അവതാരകന്റെ ചോദ്യം. മുഖ്യമന്ത്രിയാവണം എന്നായിരുന്നു ഒരു നിമിഷം പോലും ആലോചിക്കാതെ തൃഷയുടെ മറുപടി. സത്യമാണ് പറയുന്നത്, ഒരു പത്തുവര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ നോക്കിക്കോളൂവെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായാല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യും എന്ന ചോദ്യത്തിന് ആദ്യം തന്നെ വോട്ടുചെയ്ത് തിരഞ്ഞെടുക്കൂ, എന്നിട്ട് പറയാം' എന്നായിരുന്നു നടിയുടെ മറുപടി.

Ads by Google
Ads by Google
TRENDING NOW