-->
മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. ആശിര്‍വാദ് സിനിമാസിന്റെ 37-ാം സിനിമയായിട്ടാണ് വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്.
മകളുടെ അരങ്ങേറ്റത്തിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. 'പ്രിയപ്പെട്ട മായക്കുട്ടീ, നിങ്ങളുടെ 'തുടക്കം' സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ ആദ്യപടി മാത്രമാകട്ടെ,' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സിനണിമയില്‍ അരങ്ങേറിയപ്പോള്‍ മുതല്‍ വിസ്മയയും വെളളിത്തിരയിലേക്കുവരുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. എഴുത്തുകാരി കൂടിയായ വിസ്മയ ' ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. ചിത്രകാരിയുമാണ്.