-->
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് രേണു സുധി. അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. ഷോര്‍ട്ട് ഫിലിമ്‌സും ആല്‍ബവുമൊക്കെയായി അഭിനയത്തില്‍ സജീവമാണ് രേണു. ഇപ്പോള്‍ ഗായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം.
' അവന്‍ അഭയകുമാര്‍' എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. ആലപ്പുഴയെ കുറിച്ചുളളതാണ് പാട്ട്. ഈ ഗാനത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടുളള രേണുവിന്റെ തമിഴ് ആരാധകരുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ' ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക്' എന്നാണ് ഇവര്‍ പറയുന്നത്.
നേരത്തെ തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച ആദ്യ വീഡിയോയില്‍ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.