Wednesday, March 11, 2026 Last Updated 16 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 09.04 AM

കോട്ടയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു മരണം ; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം

uploads/news/2025/07/788846/accident.jpg

കോട്ടയം: കോട്ടയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു മരണം. കൊല്ലാട് സ്വദേശികളായ ജയ്്‌മോന്‍, അര്‍ജുന്‍ എന്നിവരാണ് മരണമടഞ്ഞത്. ഇന്നലെ രാത്രി 12 മണിയോടെ കോടിമത പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. എതിര്‍ദിശകളില്‍ സഞ്ചരിച്ച പിക്കപ്പും ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു. മണിപ്പുഴയില്‍ നിന്നും വരികയായിരുന്നു ബൊലേറോ. പിക്കപ്പ് കോട്ടയത്ത് നിന്നും.

ഇടിയുടെ ശക്തിയില്‍ ബൊലേറോ തലകീഴായി മറിഞ്ഞുപോയി. ടയര്‍ മുകളിലായി നിന്ന വാഹനം നേരെയാക്കി വണ്ടി നിവര്‍ത്തിയാണ് ആളെ പുറത്തെടുക്കാനായത്. സംഭവത്തില്‍ അഞ്ചുപേരാണ് അപകടത്തില്‍ പെട്ടത്. ബൊലേറോയില്‍ അഞ്ചുപേരായിരുന്നു യാത്രക്കാര്‍. ജയ്‌മോനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇതില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ആള്‍ക്കാരെ എടുത്തത്. പിക്കപ്പ് വാനില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. ഒരു കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതായിരുന്നു ബൊലേറോയില്‍ ഇടിക്കാന്‍ കാരണമായി മാറിയത്. പിക്കപ്പ് വാനില്‍ ഉണ്ടായിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW