Tuesday, March 17, 2026 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 12.15 PM

' കോഫിക്കും സംഭാഷണങ്ങള്‍ക്കും ഇടയില്‍' ; ഗ്ലാമര്‍ ചിത്രങ്ങളുമായി നൈല ഉഷ

nyls usha
photo-www.instagram.com/nyla_usha/

നടി നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ഡീപ് നെക്ക് ഗൗണിലുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ എടുത്ത ചിത്രങ്ങള്‍ ' കോഫിക്കും സംഭാഷണങ്ങള്‍ക്കും ഇടയില്‍' എന്ന അടിക്കുറിപ്പോടെയാണ് നടി പങ്കുവെച്ചത്. സുഹൃത്ത് പുഷ്പ മാത്യു ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

സിംപിള്‍ മേക്കപ്പിനൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് നൈല ഉഷയുടെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്. ' ഗോര്‍ജ്യസ്' എന്നാണ് അന്ന ബെന്‍ കമന്റ് ചെയ്തിരിക്കുന്നത്. ' നൈസ്' , ' ബ്യൂട്ടിഫുള്‍', ' മമ്മൂക്കയെപ്പോലെ പ്രായം തോല്‍ക്കുകയാണല്ലോ' , എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

Ads by Google
Ads by Google
TRENDING NOW