Wednesday, March 11, 2026 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 01.57 PM

വിവോ Y400 പ്രോ 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; ലോഞ്ച് ഓഫറില്‍ ഇപ്പോള്‍ സ്വന്തമാക്കാം

vivo-y400-

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ വിവോ Y400 പ്രോ 5ജിയുടെ (vivo Y400 Pro 5G) വില്‍പ്പന ആരംഭിച്ചു. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, വിവോയുടെ ഓണ്‍ലൈന്‍- ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണ്‍ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി വിവോ Y400 പ്രോ 5ജിക്ക് 2500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. വിവോ Y400 Pro 5ജിയുടെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയുമാണ് യഥാര്‍ഥ വില.

എന്നാല്‍ ലോഞ്ച് ഓഫര്‍ ലഭ്യമായതിനാല്‍ അടിസ്ഥാന മോഡല്‍ 22499 രൂപ വിലയില്‍ വാങ്ങാനാകും. വിവോയുടെ വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളിലെല്ലാം ഈ ബാങ്ക് ഓഫര്‍ ലഭ്യമാണ്. എന്നാല്‍ പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ ഡിസ്‌കൗണ്ട് ലഭ്യമാകുക. ഫ്രീസ്‌റ്റൈല്‍ വൈറ്റ്, ഫെസ്റ്റ് ഗോള്‍ഡ്, നെബുല പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.
6.77-ഇഞ്ച് (2392 x 1080 പിക്‌സലുകള്‍) HDR10+ ഫുള്‍ HD AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, മാലി-G615 MC2 GPU, 8GB LPDDR4X റാം, 8GB വെര്‍ച്വല്‍ റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. സോണി IMX 882 സെന്‍സര്‍, OIS, f/1.79 അപ്പേര്‍ച്ചര്‍ എന്നിവ സഹിതം 50MP മെയിന്‍ ക്യാമറയും f/2.4 അപ്പേര്‍ച്ചര്‍ ഉള്ള 2MP ഡെപ്ത് സെന്‍സറും ഓറ ലൈറ്റും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡലില്‍ ഉള്ളത്.

സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.45 അപ്പേര്‍ച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും വിവോ Y400 പ്രോ 5ജിയില്‍ ഉണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP65 റേറ്റിങ്‌സ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41 (2535-2655 MHz)/n77/n78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW