Saturday, March 14, 2026 Last Updated 40 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 01.56 PM

ADAS സേഫ്റ്റി ഫീച്ചറുകള്‍ കോര്‍ത്തിണക്കി സ്‌കോര്‍പിയോ N വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര

mahindra-scorpio

ലെവല്‍ 2 ADAS സേഫ്റ്റി ഫീച്ചറുകള്‍ കോര്‍ത്തിണക്കി സ്‌കോര്‍പിയോ N വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. Z8L വേരിയന്റില്‍ പുറത്തിറക്കിയ എസ്യുവിക്ക് 21.35 ലക്ഷം മുതല്‍ 25.42 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഇതോടൊപ്പം കൂടുതല്‍ ഫീച്ചറുകളുള്ള ഒരു പുതിയ Z8T വേരിയന്റും സ്‌കോര്‍പിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സ്‌കോര്‍പിയോ N മോഡലിന്റെ Z8L വേരിയന്റിന് താഴെയായിരിക്കും ഇടംപിടിക്കുക. 20.29 ലക്ഷം മുതല്‍ 24.36 ലക്ഷം വരെയാണ് പുതുവേരിയന്റിനായി ചെലവഴിക്കേണ്ടി വരിക.

ADAS ടെക്കുള്ള മഹീന്ദ്ര സ്‌കോര്‍പിയോ N Z8L മോഡല്‍ 6 സീറ്റര്‍, 7 സീറ്റര്‍ വേരിയന്റുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ തിരഞ്ഞെടുക്കാം. 2WD അല്ലെങ്കില്‍ 4x4 പതിപ്പുകളില്‍ വേര്‍ഷനിലും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ലഭ്യമാവും. ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, സ്റ്റോപ്പ് ആന്‍ഡ് ഗോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അലേര്‍ട്ട് തുടങ്ങിയ എക്‌സ്‌ക്ലൂസീവ് സവിശേഷതകളും സ്‌കോര്‍പിയോ-എന്‍ ADAS-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പത്തിലധികം ഫീച്ചറുകളാണ് എസ്യുവിയുടെ ലെവല്‍ 2 ADAS സ്യൂട്ടില്‍ ലഭ്യമാവുക. പുതുതായി പുറത്തിറക്കിയ സ്‌കോര്‍പിയോ N Z8T, Z8 ശ്രേണിയുടെ മിഡില്‍ വേരിയന്റുകളായാണ് വരുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ എസ്യുവി ലഭ്യമാക്കിയിട്ടുണ്ട്.

ADAS കൂടാതെ 12-സ്പീക്കര്‍ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ-ഡിമ്മിംഗ് IRVM-കള്‍ തുടങ്ങിയ പ്രീമിയം സവിശേഷതകള്‍ പുതിയ വേരിയന്റില്‍ ഉള്‍പ്പെടുന്നു. 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളാണ് സ്‌കോര്‍പിയോ N Z8T വേരിയന്റില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ മികച്ച സുഖസൗകര്യങ്ങളും മോഡലില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കോര്‍പിയോ N എസ്യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ 200 bhp പവറില്‍ പരമാവധി 380 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളകാണ്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ വ്യത്യസ്ത പവര്‍ ഔട്ട്പുട്ട് കണക്കുകളുള്ള രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് എത്തുന്നത്.

Ads by Google
Ads by Google
TRENDING NOW