-->
ഗയാന: വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ക്രിക്കറ്റ് താരത്തിനെ ലൈംഗിക പീഡന ആരോപണവുമായി നിരവധി സ്ത്രീകള്‍ രംഗത്ത്. ഒരു കൗമാരക്കാരി ഉള്‍പ്പെടെ 11 സ്ത്രീകളാണ് ആരോപണവുമായി രംഗത്തെത്തിയത്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമായുള്ള താരത്തിനെതിരെയാണ് ആരോപണമുയര്‍ന്നത്. താരം ആരാണെന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ലൈംഗികാതിക്രമം, ബലാത്സംഗമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഗയാനയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തിനെതിരെയാണ് ആരോപണമെന്നും താരം നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്നുണ്ടെന്നും കരീബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ നിയമ നടപടികളൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.