-->
ന്യൂഡല്‍ഹി : ട്വന്റി 20 ക്രിക്കറ്റിൽ മഴയെ തുടർന്നോ മറ്റെന്തെങ്കിലും കാരണത്തോലോ ഓവറുകൾ ചുരുക്കേണ്ടി വന്നാൽ പവർപ്ലേയിലും മാറ്റങ്ങളുണ്ടാവുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസില്‍. ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാധാരണയായി 20 ഓവര്‍ മത്സരത്തിൽ ആദ്യത്തെ ആറ് ഓവറുകളാണ് പവർപ്ലേ. ട്വന്റി 20 മത്സരങ്ങൾ ചുരുക്കാൻ കഴിയുന്നത് അഞ്ച് ഓവർ വരെയാണ്. ഐസിസിയുടെ പുതിയ നിയമപ്രകാരം ഓവറുകൾ ചുരുക്കുമ്പോഴുള്ള പവർപ്ലേ ഓവറുകൾ താഴെക്കൊടുത്തത് പ്രകാരമായിരിക്കും.