-->
ദോഹ: ഒരു കയ്യില്‍ ഏകതാര മറുകയ്യില്‍ ദുഗ്ഗിയും. ബാവുള്‍ ആത്മസംഗീതത്തിലൂടെ ദോഹയെ വിസ്മയിപ്പിച്ച് ശാന്തിപ്രിയ.
കേള്‍ക്കാന്‍ ഇമ്പമുള്ള, അര്‍ത്ഥമുള്ളകബീറിന്റെയും, രവീന്ദ്രനാഥടാഗോറിന്റെയും, അക്കാ മഹാദേവിയുടെയും, ബസവണ്ണയുടെയും നാരായണ ഗുരുവിന്റെയും വരികളും കച്ചിലെയും, ഹിമാലയത്തിലെ പാട്ടുകളും കോര്‍ത്തിണക്കിയ ഭാവതീവ്രമായ ആലാപനത്തിന്റെ ബാവൂള്‍ സംഗീതസായാഹ്നം ആസ്വാദകരെ വിസ്മയഭരിതമാക്കി. അതിരുകളും മതിലുകളുമില്ലാത്ത സംസ്‌കാരങ്ങളുടെ ഒരു സമന്വയം കൂടിയാണ് ശാന്തിപ്രിയയുടെബാവൂള്‍ സംഗീതം.സഞ്ചാരികളായ മഹാത്മാക്കളുടെ സംഗീതമാണ് ബാവുല്‍ എന്നു വിശ്വസിക്കുന്ന ബാവുല്‍ ഗായകരെപ്പോലെ അതേ ആത്മസംഗീതത്തെ നെഞ്ചിലേറ്റിയാണ് ഓരോ പാട്ടും ബാവൂള്‍ സംഗീതത്തില്‍ ശാന്തിപ്രിയ ആലപിച്ചത്.
അടയാളം ഖത്തര്‍ സംഘടിപ്പിച്ച 'ഏക്താര' ബാവൂള്‍ സംഗീതത്തിന്റെ ആലാപനസദസിന് സാക്ഷ്യം വഹിച്ച ഐഡിയല്‍ഇന്ത്യന്‍ സ്‌കൂളിലെ അല്‍ ഖമര്‍ഹാള്‍ മലയാളികളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളആസ്വാദകരുടെ ബാഹുല്യം കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
ബംഗാളി സാരിയില്‍ ബംഗാളി സ്ത്രീകള്‍ ധരിക്കുന്ന പ്ലാസ്റ്റിക് വളയണിഞ്ഞ്
ഒരുതന്തി വാദ്യവും, ഒരു താളവാദ്യവും ഉപയോഗിച്ചു കൊണ്ട് ബംഗാളി,ഹിന്ദി, കന്നഡ,മലയാളം തുടങ്ങിയ ഭാഷകളില്‍ അതിമനോഹരമായ
ശബ്ദമധുരിമ സദസ്യരിലേക്ക് ഗംഗാപ്രവാഹം പോലെ ഒഴുകിയെത്തി. പാദ ചലനങ്ങള്‍ ഉണര്‍ത്തുന്ന ചിലങ്ക നാദം അകമ്പടിയായി.
ബാല്യത്തിന്റെ മണവും മസൃണതയും തുളുമ്പുന്ന
'പൂഴി കളിക്കെന്റെ കുഞ്ഞേ...
പൂമരം പോലെ ആടൂ കുഞ്ഞേ...'എന്നഗാനവും,
ആടുപാമ്പേ! പുനം തേടു പാമ്പേ! യരുളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! എന്ന ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് തുടങ്ങിയ
മലയാളത്തിലെ വരികള്‍ക്ക് ബാവുല്‍ സംഗീതത്തിലൂടെആത്മനിര്‍വൃതിപൂണ്ട് ശാന്തിപ്രിയ ആസ്വാദകറരില്‍ വേറിട്ട അനുഭവമാണ് പകര്‍ന്നത്.രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ആലാപനങ്ങള്‍ക്ക്‌ശേഷം ശാന്തി പ്രിയ
ബാവൂള്‍സംഗീതത്തെകുറിച്ച് സദസ്സുമായി സംവദിച്ചു. കവി തന്‍സീംകുറ്റ്യാടി മോഡറേറ്ററായിരുന്നു. പശ്ചിമബംഗാളില്‍ നിന്നുള്ള ബാവുള്‍ സംഗീതജ്ഞയായ പാര്‍വതി ബാവുളിന്റെ ശിഷ്യയായ ശാന്തി പ്രിയഅന്തരിച്ച എഴുത്തുകാരനായ കെ. ജെ. ബേബിയുടെയും ഷേര്‍ളി ടീച്ചറുടെയും മകളാണ്. അടയാളം പ്രസിഡന്റ് അരുണ്‍ മോഹന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രദോഷ് കുമാര്‍ ആമുഖഭാഷണം നടത്തി. 'ദി ഹിന്ദു' ഇന്റര്‍നാഷണല്‍ അഫയേഴ്സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ സജി മാര്‍ക്കോസ്, ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബദുറഹ്മാന്‍, ഐസിസി ഉപദേശകസമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഇസാന്‍ ഇന്റര്‍നാഷണല്‍
സി.ഇ.ഓഷാ ഷെരീഫ്,ഗ്ലോബല്‍ ഇലക്ട്രിക്കമ്പനിമാനേജര്‍പുരുഷോത്തമ
ആര്‍.ജെ.രതീഷ്, കരുണാകര്‍, നിലാന്‍ഷു ഡേ, അന്‍സാര്‍ അരിമ്പ്ര, മുര്‍ഷിദ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശാന്തിപ്രിയയുമായുള്ള മുഖാമുഖ സെഷനില്‍ തന്‍സീം കുറ്റ്യാടി മോഡറേറ്ററായിരുന്നു. അടയാളം അംഗവും നാടക പ്രവര്‍ത്തകനുമായിരുന്ന ഷാജി കനയങ്കോടിന്റെ അകാല നിര്യാണത്തില്‍ അനുശോചിച്ച് നവാസ് മുക്രിയകത്ത് സംസാരിച്ചു. സെക്രട്ടറി ഷംന ആസ്മി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നിമിഷ നിഷാദ് നന്ദിയും പറഞ്ഞു. ബാവുള്‍ സംഗീതത്തിന്റെ സൗന്ദര്യം ഉള്‍ക്കൊണ്ട് മുര്‍ഷിദ് മുഹമ്മദ് തയ്യാറാക്കിയ മനോഹരമായ വേദിയില്‍
ദോഹയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഒഡീസ്സി, കഥക് നൃത്തങ്ങളും ഏക്താര സംഗീത പരിപാടിയുടെ ഭാഗമായി അരങ്ങേറി. സുധീര്‍.എം.എ, ബിന്ദു കരുണ്‍, ഇക്ബാല്‍, നീതു അരുണ്‍, ഷിഹാസ്, തനുജ, ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.ജയശ്രീ, അരുണ്‍പിള്ള എന്നിവര്‍ അവതാരകരായിരുന്നു
ഷഫീക്ക് അറക്കല്‍