-->
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം എന്ന ആവശ്യവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ. അബേദ്ക്കര്‍ ഭരണഘടന എഴുതപ്പെട്ട കാലത്ത് ഈ വാക്കുകള്‍ ഭരണഘടനയില്‍ ഇല്ലായിരുന്നെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ കാലത്ത് ചേര്‍ത്ത പദങ്ങളാണ് ഇവയെന്നുമാണ് ആരോപണം.
രാജ്യത്തെ പൗരന്മാരുടെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും ഹനിക്കപ്പെട്ട ദിനങ്ങളായിരുന്നു അവയെന്നും പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ വിവാദ പരാമര്‍ശം. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. കോടതിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. നിര്‍ബ്ബന്ധിത വന്ധ്യംകരണം അടക്കമുള്ള ക്രൂരകൃത്യങ്ങളാണ് അടിയന്തിരാവസ്ഥക്കാലത്ത് നടപ്പാക്കപ്പെട്ടതെന്നും ഈ കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ എഴുതിച്ചേര്‍ത്തതെന്നും പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ദ്രോഹിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നത്്. അടിയന്തരാവസ്ഥക്കാലത്തിന്റെ അമ്പതാംവാര്‍ഷികം തികയുന്ന ഈ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് ഇന്ദിരാഗാന്ധിയുടെ കൊ്ച്ചുമകനും കോണ്‍ഗ്രസ്പാര്‍ട്ടി നേതാവുമായ രാഹുല്‍ഗാന്ധിയോട് ദത്താത്രേയ ആവശ്യപ്പെട്ടു.