Thursday, March 12, 2026 Last Updated 49 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 12.54 PM

പോക്കോ എഫ്6 5ജി ഇപ്പോള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം

poco-f6-5g-

പോക്കോ എഫ്6 5ജി (POCO F6 5G) ഇപ്പോള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം. കഴിഞ്ഞ വര്‍ഷം മേയില്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ പോക്കോ എഫ്6 8GB+ 256GB അടിസ്ഥാന മോഡലിന് 29,999 രൂപയായിരുന്നു വില. 12GB+ 256GB മോഡലിന് 31,999 രൂപയും 12GB + 512GB മോഡലിന് 33,999 രൂപയും നല്‍കണമായിരുന്നു. എന്നാലിപ്പോള്‍ വില വളരെയധികം കുറഞ്ഞിരിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ 21999 രൂപ വിലയിലാണ് പോക്കോ എഫ്6 5ജിയുടെ അടിസ്ഥാന വേരിയന്റ് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഓഫറും ലഭ്യമാക്കിയിട്ടുമുണ്ട്.

ഏതാണ്ട് 8000 രൂപയുടെ ഡയറക്ട് ഡിസ്‌കൗണ്ട് ഇവിടെ ഈ ഫോണിന് ലഭ്യമായിരിക്കുന്നു. ബാങ്ക് ഓഫറുകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ 20000 രൂപയോടടുത്ത വിലയില്‍ ഈ പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 8s Gen 3 4nm മൊബൈല്‍ പ്ലാറ്റ്ഫോം കരുത്തില്‍ എത്തിയ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോ എഫ്6 5ജി. 6.7-ഇഞ്ച് (2712 x 1220 പിക്‌സലുകള്‍) 1.5K 12-ബിറ്റ് OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2400 nits വരെ പീക്ക് ?ബ്രൈറ്റ്‌നസ്, HDR10+, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. അഡ്രിനോ 735 GPU, 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്, 4800 എംഎം² അള്‍ട്രാ ലാര്‍ജ് IceLoop കൂളിംഗ് ടെക്‌നോളജി എന്നിവയും ഈ പോക്കോ ഫോണിന്റെ കരുത്താണ്. ആന്‍ഡ്രോയിഡ്-14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഒഎസിലാണ് പോക്കോ എഫ്6 എത്തിയത്. 3 ഒഎസ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

1/1.95' സോണി IMX882 സെന്‍സറും f/1.59 അപ്പേര്‍ച്ചറും OIS പിന്തുണയും ഉള്ള 50MP മെയിന്‍ ക്യാമറയും 8MP അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ എഫ്6 5ജിയില്‍ ഉള്ളത്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 20MP OmniVision OV20B ഫ്രണ്ട് ക്യാമറയും എത്തുന്നു. IP64 റേറ്റിങ്‌സ്, ഡ്യുവല്‍ സിം (നാനോ + നാനോ), ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, 5G SA/NSA, ഡ്യുവല്‍ 4G VoLTE, 90W ടര്‍ബോചാര്‍ജിംഗ് പിന്തുണയ്ക്കൊപ്പം 5,000mAh ബാറ്ററി എന്നീ ഫീച്ചറുകളും ബോക്‌സില്‍ 120W ചാര്‍ജറും പോക്കോ എഫ്6 5ജി നല്‍കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW