Thursday, March 12, 2026 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 12.51 PM

റെഡ്മി നോട്ട് 14 പ്രോ സീരീസിനെ പുതിയ ലുക്കില്‍ വീണ്ടും വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ഷവോമി

redmi-note-14-pro

റെഡ്മി നോട്ട് 14 പ്രോ സീരീസ് (Redmi Note 14 Pro series) സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ പുതിയ ലുക്കില്‍ വീണ്ടും വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി നോട്ട് സീരീസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇറക്കിയ റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ എന്നിവ അടങ്ങുന്ന ഫോണുകളാണ് എത്തുന്നത്. സ്പെക്ടര്‍ ബ്ലൂ, ടൈറ്റാന്‍ ബ്ലാക്ക്, ഫാന്റം പര്‍പ്പിള്‍ (ലെതര്‍ ഫിനിഷ്) എന്നീ കളര്‍ ഓപ്ഷനുകളിലാണ് നിലവില്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമായിട്ടുള്ളത്. ഇതോടൊപ്പം പുതിയ ഷാംപെയ്ന്‍ ഗോള്‍ഡ് കളര്‍ ഓപ്ഷനിലും ഇനി ഈ ഫോണുകള്‍ എത്തും.

റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro+) എന്നിവ ഷാംപെയ്ന്‍ ഗോള്‍ഡ് കളര്‍ ഓപ്ഷനില്‍ ജൂലൈ 1ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ കളര്‍ ഓപ്ഷന്‍ ലഭ്യമാകുന്നു എന്നതിനപ്പുറം മറ്റ് ഫീച്ചറുകളില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് റെഡ്മി നോട്ട് 14 പ്രോ സീരീസ് വീണ്ടും വരുന്നത്. ജൂലൈ 1ലെ ലോഞ്ചിന് ശേഷം ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ ആമസോണ്‍ വഴിയും റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ ഷാംപെയ്ന്‍ ഗോള്‍ഡ് വേരിയന്റ് വില്‍പ്പനയ്ക്ക് എത്തും. റെഡ്മി നോട്ട് 14 പ്രോ+ ഷാംപെയ്ന്‍ ഗോള്‍ഡ് വേരിയന്റിന്റെ വില നിലവില്‍ ഷവോമി വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് 14 പ്രോയുടെ അടിസ്ഥാന വേരിയന്റ് 24,999 രൂപ പ്രാരംഭ വിലയിലും നോട്ട് 14 പ്രോ പ്ലസിന്റെ അടിസ്ഥാന വേരിയന്റ് 30,999 രൂപ വിലയിലും ആണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. പുതിയ കളര്‍ ഓപ്ഷന്‍ ഇതേ വിലയില്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.

നോട്ട് 14 പ്രോയുടെ കരുത്ത് 2.5GHz ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്രാ 4nm പ്രൊസസര്‍ ആണ്. നോട്ട് 14 പ്രോ പ്ലസ് മോഡലിന്റെ കരുത്ത് 2.5GHz ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 7s Gen 3 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ്. 6.67 ഇഞ്ച് (2712×1220 പിക്സല്‍) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇന്‍സ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നിവ രണ്ട് മോഡലുകളിലും ഉണ്ട്. 50MP മെയിന്‍ ക്യാമറ (Sony LYT-600 സെന്‍സര്‍, f/1.5 അപ്പര്‍ച്ചര്‍), 8MP അള്‍ട്രാ വൈഡ് ആംഗിള്‍ (Sony IMX355, f/2.2 അപ്പേര്‍ച്ചര്‍) സെന്‍സര്‍, 2MP മാക്രോ ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍) എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും 20MP ഫ്രണ്ട് ക്യാമറയുമാണ് റെഡ്മി നോട്ട് 14 പ്രോയില്‍ ഉള്ളത്.

50MP മെയിന്‍ ക്യാമറ (ലൈറ്റ് ഫ്യൂഷന്‍ 800, 1/1.55', OIS), 8MP അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 50MP പോര്‍ട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ എത്തുന്നത്. ഇതിലും സെല്‍ഫിക്കായി 20MP ഫ്രണ്ട് ക്യാമറ തന്നെയാണ് ഉള്ളത്. ബാറ്ററിയുടെ കാര്യത്തിലും ഈ രണ്ട് മോഡലുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. റെഡ്മി നോട്ട് 14 പ്രോയില്‍ 45W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഉള്ളത്. നോട്ട് 14 പ്രോ പ്ലസ് മോഡലില്‍ 90W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6200mAh ബാറ്ററിയുണ്ട്.

Ads by Google
Ads by Google
TRENDING NOW