Wednesday, March 11, 2026 Last Updated 13 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 12.47 PM

ജനപ്രിയ പിക്കപ്പ് ശ്രേണിയിലേക്ക് സിന്‍എന്‍ജി പിക്കപ്പുമായി മഹീന്ദ്ര ; വാഹനത്തെ കുറിച്ച് അറിയാം

mahindra

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ പിക്കപ്പ് ശ്രേണിയിലേക്ക് സിന്‍എന്‍ജി ബൊലേറോ മാക്‌സ് പിക്കപ്പ് HD 1.9 മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ്. 11.19 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. ഏറ്റവും ലോഡ് വഹിക്കാന്‍ ശേഷിയുള്ള സിഎന്‍ജി പിക്കപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൊലേറോ മാക്‌സ് പിക്കപ്പ് HD 1.9 സിഎന്‍ജി 1.85 ടണ്‍ പേലോഡ് ശേഷിയാണ് വാഗ്ദാനം ചെയ്യുന്നതും. 81.8 bhp (61 കിലോവാട്ട്) കരുത്തില്‍ പരമാവധി 220 Nm ടോര്‍ക്ക് നല്‍കുന്ന 2.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി എഞ്ചിനാണ് ഇതിന്റെ ഹൃദയം.

എത്ര ലോഡുണ്ടെങ്കിലും വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ പോലും സുഗമമായ പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന വിധത്തിലാണ് എഞ്ചിന്‍ പണികഴിപ്പിച്ചിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും പവര്‍ സ്റ്റിയറിംഗും ഉള്ളതിനാല്‍ സിറ്റിയിലും ഇന്റര്‍സിറ്റി റൂട്ടുകളിലും എളുപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കും. 180 ലിറ്ററിന്റെ വലിയ ഫ്യുവല്‍ ടാങ്ക് കൊടുത്തിരിക്കുന്നതിനാല്‍ ഫുള്‍ടാങ്ക് സിഎന്‍ജി നിറച്ചാല്‍ 400 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ പിക്കപ്പ് ട്രക്കിന് കഴിയുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മഹീന്ദ്രയുടെ കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമായ iMAXX ടെലിമാറ്റിക്‌സ് സൊല്യൂഷനുമായുള്ള സംയോജനമാണ് ഈ വാണിജ്യ വാഹനത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

ഈ ഫീച്ചറുള്ളതിനാല്‍ ഫ്‌ലീറ്റ് ഉടമകളെയും ഡ്രൈവര്‍മാരെയും വാഹനവുമായി ബന്ധപ്പെട്ട് തത്സമയ സ്ഥിതിവിവരക്കണക്കുകള്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. ഇത് മികച്ച റൂട്ട് പ്ലാനിംഗ്, മൈലേജ് മോണിറ്ററിംഗ്, മൊത്തത്തിലുള്ള ഫ്‌ലീറ്റ് ഒപ്റ്റിമൈസേഷന്‍ എന്നിവയെല്ലാം മനസിലാക്കാനും സഹായിക്കും. ഒരു വാണിജ്യ വാഹനമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എങ്കിലും ഡ്രൈവറിന്റെ സുഖസൗകര്യങ്ങള്‍ക്കും കമ്പനി പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. എയര്‍ കണ്ടീഷനിംഗ്, ഹീറ്റിംഗ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, D+2 സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ തുടങ്ങിയ സവിശേഷതകളോടെയാണ് മഹീന്ദ്രയുടെ ബൊലേറോ മാക്‌സ് പിക്കപ്പ് HD 1.9 സിഎന്‍ജി മോഡല്‍ വിപണനത്തിന് എത്തിയിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW